മിന: ഹാജിമാരുടെ രണ്ടാം ദിനത്തിലെ കല്ലേറ് കർമ്മം പുരോഗമിക്കുന്നു. രണ്ടാം പെരുന്നാള്‍ ദിവസം ഹാജിമാര്‍ മൂന്നു ജംറകളിലുമാണ് കല്ലേറ് കര്‍മം നിര്‍വഹിക്കുന്നത്. ഇതിനകം തന്നെ ഇന്ത്യൻ ഹാജിമാരിൽ നല്ലൊരു ശതമാനവും തമ്പുകളിൽ നിന്നെത്തി കല്ലേറ് കർമ്മം പൂർത്തിയാക്കി തമ്പുകളിലേക്ക് മടങ്ങിയിട്ടുണ്ട്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജംറതുല്‍ സുഗ്‌റാ, ജംറതുല്‍ വുസ്ത്വ, ജംറതുല്‍ അഖബ എന്ന ക്രമത്തിലാണ് എറിയല്‍ കര്‍മം നടത്തുന്നത്. ഈ കര്‍മം നിര്‍വഹിക്കാനായി രാവിലെ മുതല്‍ മിനയിലെ താമസ സ്ഥലങ്ങളില്‍ നിന്ന് ഹജ് കമ്പനികള്‍ ഹാജിമാരെ എത്തിച്ചുകൊണ്ടിരിക്കുകയാണ്.
സ്വസ്ഥമായും സുരക്ഷിതമായും കല്ലേറ് കര്‍മം നിര്‍വഹിക്കുന്നതിന് വലിയ സജ്ജീകരണങ്ങളാണ് സുരക്ഷാ സേന ഒരുക്കിയിരിക്കുന്നത്.
ജംറകളിലേക്ക് വരുന്നതിനും പോകുന്നതിനും പ്രത്യേക പാതകളും സമയവും നിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് ഓരോ കമ്പനികളും അവര്‍ക്ക് കീഴിലെ ഹാജിമാരെ എത്തിക്കുന്നത്.
ജംറകളില്‍ എറിയുന്നതിനുള്ള സമയക്രമം ഹാജിമാര്‍ പാലിക്കണമെന്നും ജംറകളിലേക്ക് പോകാനും വരാനുമുള്ള പാതകളുടെ ക്രമീകരണം അനുസരിക്കണമെന്നും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.




