ജിദ്ദ: പുരാതന നഗരിയായ ജിദ്ദയുടെ അമ്യൂസ്‌മെന്റ് മുഖമായി നിന്നിരുന്ന അതല്ലാ അമ്യൂസ്‌മെന്റ് പാർക്ക് അടച്ചു പൂട്ടി. പാർക്ക് അധികൃതർ തന്നെയാണ് ഔദ്യോഗിക സോഷ്യൽ മീഡിയ വഴി പാർക്കിന്റെ പ്രവർത്തനം നിർത്തുന്നത് അറിയിച്ചത്. ഏറെക്കാലത്തെ പഴക്കമുള്ള ഈ പാർക്ക് ഏറെ പ്രസിദ്ധവുമായിരുന്നു. 1986 മുതൽ നീണ്ട 39 വർഷമാണ് പാർക്ക് ജിദ്ദക്കാർക്ക് അനുഭവങ്ങൾ നൽകിയത്.
പാർക് അധികൃതരുടെ പ്രസ്താവന ഇങ്ങനെ: “കൃതജ്ഞത നിറഞ്ഞ ഹൃദയത്തോടെ, അതല്ലാ ഹാപ്പി ലാൻഡ് പാർക്കിന്റെ മാനേജ്‌മെന്റ് പാർക്കിന്റെ അവസാന അടച്ചുപൂട്ടൽ പ്രഖ്യാപിക്കുന്നു, 1986 മുതൽ ഞങ്ങൾക്ക് വർഷങ്ങളുടെ സന്തോഷവും മറക്കാനാവാത്ത ഓർമ്മകളും നൽകിയ ഒരു ജിദ്ദ ഐക്കൺ.





