മലയാളി സാമൂഹിക പ്രവർത്തകൻ സഊദിയിൽ മരിച്ചു

0
2571

റിയാദ്: മലയാളി സാമൂഹിക പ്രവർത്തകൻ സഊദിയിലെ റിയാദിൽ നിര്യാതനായി. കേളി കലാസാംസ്കാരിക വേദി റിയാദ് മജ്മഅ യൂനിറ്റ് അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അബ്ദുൽ റഷീദ് (73) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

40 വർഷമായി മജ്മഅയിൽ ഒരു സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. കേളിയുടെ മജ്മഅ യൂനിറ്റ് രൂപീകരണ കാലം മുതൽ സജീവമായ അബ്ദുൽ റഷീദ് ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് മജ്മഅ കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചായിരുന്നു അന്ത്യം‌.

ഭാര്യ: ഷൈല ബീബി. മക്കൾ: നസർ, സിമി, അഷ്കർ. അൻസീർ മരുമകനാണ്. മൃതദേഹം സൗദിയിൽ സംസ്കരിക്കാനുള്ള നടപടിക്ക് കേളി മലാസ് ഏരിയ ജീവകാരുണ്യ കമ്മിറ്റിയും കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയും നേതൃത്വം നൽകുന്നു.