മക്ക: ‘വിവരിക്കാൻ വാക്കുകളില്ല’….. ഞാൻ ഒരു പൂ ചോദിച്ചു, ദൈവം എനിക്ക് തന്നത് ഒരു പൂന്തോട്ടം, ആദ്യ ഹജ്ജ് അനുഭവം പങ്ക് വെച്ച് സനാ ഖാൻ നടത്തിയ വിവരണം വൈറലായി. വിനോദ വ്യവസായം ഉപേക്ഷിച്ച മുൻ ബോളിവുഡ് അഭിനേത്രി സനാ ഖാൻ ആണ് . ആദ്യ ഹജ്ജിന്റെ വിശേഷങ്ങൾ പങ്കുവച്ച് മക്കയിൽ നിന്ന് വീഡിയോ പങ്ക് വെച്ചത്.
വികാരങ്ങൾ പങ്കുവയ്ക്കാൻ വാക്കുകളില്ലെന്നും അല്ലാഹു ഹജ്ജ് സ്വീകരിക്കട്ടെയെന്നും ഭർത്താവ് അനസ് സെയ്ദിനൊപ്പം വിശുദ്ധ ഹജ്ജ് കർമത്തിനെത്തിയ അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
തീര്‍ത്ഥാടനത്തിനെത്തിയ സനാ ഖാൻ ഹജ്ജ് അനുഭവത്തിന്റെ നിരവധി ചിത്രങ്ങളും തന്റെ സന്തോഷ മുഹൂർത്തങ്ങളുടെ വീഡിയോകളും പങ്കുവച്ചു. ‘അല്ലാഹുവിന്റെ വീട്ടിലേക്കുള്ള വരവ് സ്വപ്‌ന സാക്ഷാത്കാരമാണ്. ഓരോരുത്തർക്കും അവരവരുടെ ഹജ്ജും ഉംറയും എളുപ്പമാകട്ടെ. അല്ലാഹുവിനോട് ഞാനൊരു പൂവാണു ചോദിച്ചത്. ദൈവം പൂന്തോട്ടം തന്നെ തിരിച്ചുനൽകി. ക്ഷമയും ദൈവസമർപ്പണവുമാണ് വേണ്ടത്. ദൈവത്തിന് നന്ദി’ – അവർ ഇൻസ്റ്റയിൽ കുറിച്ചു.
2019 ൽ ആദ്യമായി മക്കയിൽ എത്തിയ സമയത്ത് വിശുദ്ധ കഅബയെ അണിയിക്കുന്ന കിസ് വയിൽ നൂൽ കോർക്കാൻ അവസരം ലഭിച്ചിരുന്നു. ഇപ്പോൾ അന്നത്തെ വീഡിയോയും അവർ സന്തോഷം അറിയിച്ച് ഇൻസ്റ്റയിൽ പങ്ക് വെച്ചിട്ടുണ്ട്.




