മക്ക: സഊദിക്കകത്ത് നിന്നും ഹജ്ജിനു ആഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷൻ ആരംഭിച്ച ആദ്യ ദിവസം തന്നെ രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഞെട്ടിക്കുന്നത്. ആഭ്യന്തര തീർഥാടകരിൽ നിന്ന് 300,000 ത്തിലധികം അപേക്ഷകളാണ് മന്ത്രാലയത്തിന് ലഭിച്ചതെന്ന് മന്ത്രാലയം വെളിപ്പെടുത്തി അടുത്ത 9 ദിവസത്തേക്ക് രാജിട്രേഷൻ അവസരം ലഭ്യമാണെന്നും ഹജ്ജ്, ഉംറ മന്ത്രാലയം അണ്ടർസെക്രട്ടറി ഹിഷാം സയീദ് പറഞ്ഞു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വെള്ളിയാഴ്ചയാണ് സഊദിക്കകത്ത് നിന്ന് ഹജ്ജിന് ആഗ്രഹിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും രജിസ്ട്രേഷൻ ആരംഭിച്ചത്. ഇനി എട്ട് ദിവസം കൂടി രജിസ്റ്റർ ചെയ്യാനുള്ള അവസരം ഉണ്ട്. തിരക്ക് കൂട്ടി രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും നേരത്തെ അപേക്ഷിക്കുന്നവർക്ക് മുൻഗണനയുണ്ടാകില്ലെന്നും അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും സമയത്തിനുള്ളിൽ തിരക്ക് കൂട്ടാതെ തന്നെ രജിസ്ട്രേഷൻ പൂർത്തീകരിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വ്യവസ്ഥകളും പാലിച്ചവരെ കണ്ടെത്തി പിന്നീട് ആയിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ദുൽഖഅദ് 12 നു ശേഷം രജിസ്ട്രേഷൻ നടപടി അവസാനിച്ചതിന് ശേഷം ആയിരിക്കും ഇത്. തിരഞ്ഞെടുത്തവർക്ക് മറ്റു ഹജ്ജ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ. സന്ദേശങ്ങൾ അയയ്ക്കും.
സഊദിയിൽ നിന്നുള്ളവരുടെ ഹജ്ജ് പാക്കേജുകൾ പ്രഖ്യാപിച്ചു




