സഊദിയിൽ നിന്നുള്ളവരുടെ ഹജ്ജ് പാക്കേജുകൾ പ്രഖ്യാപിച്ചു

0
4428

മക്ക: ഈ വർഷം സഊദിയിൽ നിന്ന് ഹജ്ജിനു പോകുന്നവർക്കുള്ള പാക്കേജുകൾ പ്രഖ്യാപിച്ചു. സഊദി ഹജ്ജ് ഉംറ മന്ത്രാലയ വെബ്സൈറ്റിലാണ് പാക്കേജുകൾ പ്രഖ്യാപിച്ചത്. ഹജ്ജിനുള്ള മാനദണ്ഡങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 10,526 റിയാൽ മുതൽ 17,860 റിയാൽ വരെയുള്ള പാക്കേജുകൾ ആണ് ലഭ്യമായിട്ടുള്ളത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏതെങ്കിലും പാക്കേജുകൾ തിരഞ്ഞെടുത്തില്ലെങ്കിൽ, നിർദ്ദിഷ്ട തുക പരിധിയെ അടിസ്ഥാനമാക്കി ഒരു പാക്കേജിലേക്ക് ഓട്ടോമാറ്റിക് ആയി തിരഞ്ഞെടുക്കപ്പെടാനുള്ള അവസരവും ഉണ്ട്‌.

65 വയസ്സിൽ താഴെയായിരിക്കണം പ്രായം,
ആരോഗ്യം ഉള്ള വ്യക്തി ആയിരിക്കണം, ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങളൊന്നും ഉണ്ടാകരുത്, രജിസ്റ്റർ ചെയ്യേണ്ട വ്യക്തികൾ മറ്റൊരു അപേക്ഷയിൽ രജിസ്റ്റർ ചെയ്യരുത്, കൊറോണ രോഗം (കൊവിഡ്-19) ബാധിച്ചിട്ടില്ല അല്ലെങ്കിൽ അണുബാധയുണ്ടെന്ന് ഉറപ്പ് വരുത്തുക, ഡയാലിസിസിന് വിധേയനായിട്ടില്ല അല്ലെങ്കിൽ കഴിഞ്ഞ ആറ് മാസങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട വിട്ടുമാറാത്ത രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല, ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് കൊറോണ വാക്‌സിന്റെ എല്ലാ ഡോസുകളും പൂർത്തിയായി, സംശയാസ്പദമായ ലക്ഷണങ്ങൾ ഉണ്ടായാൽ നേരിട്ട് ഡോക്ടറെ സമീപിക്കുക, മുഖം, കൈകൾ പതിവായി അണുവിമുക്തമാക്കൽ തുടങ്ങിയ വ്യക്തിഗത ആരോഗ്യ സംരക്ഷണ നടപടികൾ പാലിക്കുക, മുമ്പ് ഹജ്ജ് ചെയ്തിട്ടില്ല, എന്നീ കാര്യങ്ങൾ അംഗീകരിച്ച് വേണം അടുത്ത സ്റ്റെപ്പിലേക്ക് പോകേണ്ടത്.

ഹജ്ജിന് ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യാനായി https://localhaj.haj.gov.sa/LHB/pages/home.xhtml എന്ന ലിങ്കിൽ കയറി ഇഖാമ, ജനന തിയ്യതി, മൊബൈൽ നമ്പർ എന്നിവ നൽകി രാജ്‌സ്‌റ്റർ ചെയ്യണം. തുടർന്നാണ് യാത്ര പുറപ്പെടുന്ന സ്ഥലം, പാക്കേജ് എന്നിവ തിരഞ്ഞെടുക്കേണ്ടത്.

ഘട്ടങ്ങൾ അറിയാം 👇

01: അപേക്ഷകരുടെ രജിസ്ട്രേഷനും ഇഷ്ടപ്പെട്ട പാക്കേജുകൾ തിരഞ്ഞെടുക്കലും.

02: രജിസ്ട്രേഷൻ ഘട്ടം പൂർത്തീകരിക്കൽ, തുടർന്ന് ഇലക്ട്രോണിക് തിരഞ്ഞെടുപ്പ്,

03: തിരഞ്ഞെടുക്കപ്പെടുന്നവർ പണം അടക്കുന്നതിനുള്ള വിവരങ്ങൾ ഉൾപ്പെടെയുള്ള സന്ദേശം ലഭിക്കൽ.

04: റിസർവേഷൻ തുക അടയ്ക്കുകയും പെർമിറ്റ് നൽകുകയും ചെയ്യുന്നു

05: അബ്ഷർ പോർട്ടൽ വഴി പെർമിറ്റ് പ്രിന്റ് ചെയ്യുന്നു

എന്നീ ഘട്ടങ്ങളാണ് പൂർത്തിയാക്കേണ്ടത്.