മക്ക കെ എം സി സി ഹജ്ജ് സെൽ വളണ്ടിയർ സംഗമം സംഘടിപ്പിച്ചു
മക്ക: ഈ വർഷത്തെ ഹജ്ജ് സേവനത്തിന് സഊദി കെ എം സിസി ഹജ്ജ് സെല്ലിന് കീഴിൽ പ്രവർത്തിക്കുന്ന മക്ക കെ എം സി സി വളണ്ടിയർമാരുടെ സംഗമം സംഘടിപ്പിച്ചു. മക്ക കെ എംസിസി ഓഡിറ്റോറിയത്തിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് കോഡിനേറ്റർ ജാബിർ ഹുദവി ഉദ്ഘാടനം ചെയ്തു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കെഎംസിസി വളണ്ടിയർമാർ നടത്തുന്ന സേവന പ്രവർത്തനം ഹാജിമാർക്ക് ഏറെ പ്രയോജനമാണെന്നും ഭാഷകൾ അറിയാതെ അന്യദേശത്ത് എത്തുന്ന ഹാജിമാർക്ക് ഒരു ആവശ്യം വന്നാൽ ആദ്യം ബന്ധപ്പെടുന്നത് കെഎംസിസി വളണ്ടിയർമാരെയാണെന്നും അദ്ദേഹം പറഞ്ഞു. ഈ ഹജ്ജ്സീസണിലും അതിന് തയ്യാറായ വളണ്ടിയർമാരെ അഭിനന്ദികുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഈ വർഷം മക്ക കെ എം സി സി വനിത വളണ്ടിയർമാർ അടക്കം 500 അംഗങ്ങളെയാണ് മൂന്ന് ഷിഫ്റ്റുകളായി രംഗത്ത് ഇറക്കുക. ഹറമിന്റെ വിവിധ ഭാഗങ്ങളിലും, ബസ്സ് സ്റ്റോപ്പ് പോയൻറിലും, അസീസിയയിൽ ഹാജിമാർ താമസിക്കുന്ന ബിൽഡിങ്ങുകൾ കേന്ദ്രീകരിച്ചും വളണ്ടിയർ സേവനം ഉണ്ടാകും. ഹാജിമാർ താമസിക്കുന്ന ഒരോ ബിൽഡിങ്ങുകളിലും ഉണ്ടാകുന്ന ഒരോ ഐസുലേഷൻ വാർഡുകളിൽ മക്കയിലെ വിവിധ ആശുപത്രികളിൽ ജോലിചെയ്യുന്ന കെ എം സി സി പ്രവർത്തകർ അവരുടെ ജോലിസമയം കഴിഞ്ഞതിന് ശേഷം വളണ്ടിയർ സേവനത്തിന് എത്തും.
ഇന്ത്യൻ ഹജ്ജ് മിഷന്റെ പരിപ്പൂർണ്ണമായ സഹായത്തോടെയായിരിക്കും കെ എം സി സി വളണ്ടിയർമാരുടെ സേവനം. ഹജ്ജ് സംഘത്തോടൊപ്പം എത്തുന്ന വളണ്ടിയർമാർക്ക് ആവശ്യമായ സഹായത്തിനും അംഗങ്ങൾ ഉണ്ടാകും. മക്കയിലെ വിവിധ ആശുപത്രികളിൽ എത്തുന്ന ഹാജിമാർക്ക് ആവശ്യമായ ചികിത്സ ലഭ്യമാകുന്നതിന് വേണ്ടി ആശുപത്രി കേന്ദ്രീകരിച്ച് വളണ്ടിയർ വിംഗ് രംഗത്തുണ്ടാകും. മുൻ വർഷങ്ങളിൽ ഹാജിമാർക്ക് ഏറെപ്രയാസം നേരിട്ട ലാഗേജ് നഷ്ടപ്പെടൽ സംഭവത്തിന് പരിഹാരം കാണാൻ പ്രത്യക സ്കോഡ്തന്നെ സഞ്ചമാകിട്ടുണ്ട്.

ഹറമിന് അടുത്തും അസീസിയയിലും വഴിതെറ്റുന്ന ഹാജിമാരെ ലൊക്കേഷൻ മാപ്പിന്റെ സഹായത്തോടെ താമസ്ഥലത്ത് എത്തിക്കുന്നതിന് പ്രത്യക വിംഗ്, 24 മണിക്കുറും പ്രവർത്തിക്കുന്ന ഹെൽപ്പ്ലെൻ എന്നിവയും ഉണ്ടാകും. വിവിധ സബ്കമ്മിറ്റിയുടെ നിയന്ത്രണത്തിലാകും പ്രവർത്തനങ്ങൾ.
ചടങ്ങിൽ സഊദി കെ എംസിസി നേതാവ് ബഷീർ മുനിയൂർ മുഖ്യപ്രഭാഷണം മുഖ്യ പ്രഭാഷണം നടത്തി. വളണ്ടിയർമാർക്കുള്ള പ്രവർത്തന രൂപരേഖ മക്ക കെ എം സിസി ഹജ്ജ്സെൽ ചെയർമാൻ കുഞിമോൻ കാക്കിയ അവതരിപ്പിച്ചു. മക്ക കെ എം സി സി ഹജ്ജ് സെൽ കൺവീനർ സുലൈമാൻ മാളിയേക്കൽ അധ്യക്ഷത വഹിച്ചു. വളണ്ടിയർ ക്യാപ്റ്റൻ നാസർ കിൻസാറ, റഹീമുദ്ദീൻ (A.H.0), മൊയ്തീൻ കട്ടുപ്പാറ (ഖമീസ് മുഷെത്ത് കെ എം സിസി), കുഞ്ഞാപ്പപൂക്കോട്ടൂർ എന്നിവർ വിവിധ സെക്‌ഷനിൽ സംസാരിച്ചു. സഊദി കെ എംസി സി ഹജ്ജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ സ്വാഗതവും ഹജ്ജ് സെൽ ട്രഷറർ മുസ്തഫ മുഞകുളം നന്ദിയും പറഞ്ഞു,




