അബുദാബി: ലോകവ്യാപകമായി കുരങ്ങുപനി ആശങ്ക ഉയർത്തുന്നതിനിടെ ഗൾഫിൽ ആദ്യ കേസ് സ്ഥിരീകരിച്ചു. യു എ ഇ യിലാണ് ആദ്യ രോഗബാധ സ്ഥിരീകരിച്ചത്. ആദ്യത്തെ കുരങ്ങ് പനി സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വെസ്റ്റ് ആഫ്രിക്കയിൽ നിന്നെത്തിയ 29 കാരിയായ ഒരു സ്ത്രീയിലാണു രോഗം കണ്ടെത്തിത്. യുവതിയെ ആവശ്യമായ ചികിത്സകൾക്കായി അടിയന്തിര പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

നേരത്തെ മൊറോക്കയിൽ കുരങ്ങ് പനിയുടെ ലക്ഷണം ഉള്ളതായി സൂചന ലഭിച്ചതോടെ അറബ് രാജ്യങ്ങളും ജാഗ്രതയിലായിരുന്നു. ഇതിന്റെ ഭാഗമായി സഊദി ആരോഗ്യ മന്ത്രാലയം പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി. രാജ്യത്ത് കുരങ്ങുപനി കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചെങ്കിലും മുൻകരുതൽ ഭാഗമായാണ് നടപടികൾ.
ഗുരുതരമായ രോഗം അല്ലെങ്കിലും പ്രതിരോധ വാക്സിനുകളുടെ ലഭ്യതയായിരിക്കും രാജ്യങ്ങളുടെ മുന്നിലുള്ള അടുത്ത പ്രധാന പ്രശ്നം. മോറോക്കോയിൽ കുരുങ്ങുപനി റിപ്പോർട്ട് ചെയ്തതോടെ ഗൾഫ് രാജ്യങ്ങളും ആരോഗ്യ നടപടികൾ കർശനമാക്കുന്നുണ്ട്.
കൊവിഡിൻ്റെ പ്രതിസന്ധി തീരുന്നതിന് മുമ്പ് തന്നെ ആഗോള തലത്തിൽ കുരുങ്ങുപനി വ്യാപകമായത് ഗൾഫ് രാജ്യങ്ങളിലും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ കുരങ്ങ് പനിക്ക് വാക്സിൻ പ്രതിസന്ധിയുള്ളതിനാൽ രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലാണ്. ലോകാരോഗ്യ സംഘടന ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.




