ദുബൈ: നവംബറിലെ ഇന്ധനവില ഉടൻ പ്രഖ്യാപിക്കാനിരിക്കുകയാണ് യു എ ഇ. അതേസമയം, ഒക്ടോബറിലെ വില വർധനവിന് ശേഷം നവംബറിൽ വില കുറയുമെന്നുള്ള പ്രതീക്ഷയിലാണ് യുഇയിലെ വാഹനമോടിക്കുന്നവർ. ആഗോള എണ്ണ വിലയിലുണ്ടായ ഇടിവും, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളിലെ അയവും പമ്പുകളിലെ വില കുറയുന്നതിന് വഴിതെളിച്ചേക്കാം. എന്നിരുന്നാലും, വരും ദിവസങ്ങളിൽ ആഗോള വിപണി എങ്ങനെ നീങ്ങുന്നു എന്നതിനെആശ്രയിച്ചിരിക്കും ഇത്.
ഒക്ടോബറിൽ, യുഎഇയിലെ പെട്രോൾ വി ലയിൽ 7-8 ഫിൽസിന്റെ നേരിയ വർധനവാണുണ്ടായത്. ഇതനുസരിച്ച് ഒക്ടോബറിലെ ഇന്ധന വില ഇങ്ങനെയാണ്. സൂപ്പർ 98 പെട്രോളിന്റെ വി ല ലി റ്ററിന് 2.77 ദിർഹമായി ഉയർന്നു. സ്പെഷ്യ ൽ 95 ന് 2.66 ദിർഹം. ഇ-പ്ലസ് 91 ന് 2.58 ദിർഹം. ഡീസൽ വില Dh2.66 ദിർഹത്തിൽ നിന്ന് 2.71 ദിർഹംആയി വർധിച്ചു.
2015-ൽ രാജ്യത്ത് ഇന്ധനവില നിയന്ത്രണം എടുത്തുമാറ്റിയ ശേഷം, പ്രതിമാസ വില ക്രമീകരണങ്ങൾ ആഗോള എണ്ണ പ്രവണതകളെ ആശ്രയിച്ചാണ് നടക്കുന്നത്. ക്രൂഡ്ഓയിലിന് വില കൂടുമ്പോൾ ഇന്ധനവില ഉയരുകയും, ക്രൂഡ് ഓയിൽ വില കുറയുമ്പോൾ ഇന്ധനവില കുറയുകയും ചെയ്യും.
ആഗോള വിപണിയിലെ ചാഞ്ചാട്ടം
യുഎസിലെ പുതിയ ഉപരോധങ്ങൾ റഷ്യയിലെ പ്രധാന ഉത്പാദകരെ പിടിച്ചുലച്ചതിനെ തുടർന്ന് ബ്രെന്റ്ക്രൂഡ്ഓയിൽ ഒരുഘട്ടത്തിൽ 5.4 ശതമാനം ഉയർന്ന് 66 ഡോളറിന്അടുത്ത് വ്യാപാരം നടത്തി. ഈനീക്കം ജൂണിന്ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര നേട്ടത്തിന്കാരണമായി. ഡിമാൻഡ് വർധിച്ചാൽ ഒപെക് (OPEC) ഉത്പാദനം വർധിപ്പിച്ചേക്കുമെന്ന് കുവൈത്ത് എണ്ണ മന്ത്രി സൂചന നൽകി . അതേസമയം, എണ്ണവിലയിൽ വർധനവ് ഉണ്ടാകാനായുള്ള സാധ്യതയെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി.





