ആമാശയവും കുടലും കരളും വയറും ഒട്ടിച്ചേർന്ന്: യമനി സയാമീസ് ഇരട്ടകളായ മവദ്ദയെയും റഹ്മയെയും റിയാദിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു

0
1612

റിയാദ്: രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകൻ സൽമാൻ രാജാവിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കിക്കൊണ്ട്, യെമനിലെ ഇരട്ടക്കുട്ടികളായ മവദ്ദയെയും റഹ്മയെയും റിയാദിലേക്ക് കൊണ്ടുപോകുന്നതിനായി മെഡിക്കൽ സംഘം ഞായറാഴ്ച തെക്കൻ യെമനിലെ ഏദൻ എയർപോർട്ടിൽ മെഡിക്കൽ സംഘമെത്തി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

3 മാസം പ്രായമുള്ള ഇരട്ടകളായ മവദ്ദയുടെയും റഹ്മയുടെയും അവസ്ഥ നിർണ്ണയിക്കുന്നതിനും വേർപിരിയൽ ഓപ്പറേഷനുള്ള തയ്യാറെടുപ്പിനായി പ്രാഥമിക പരിശോധനകൾ നടത്തുന്നതിനുമായാണ് മെഡിക്കൽ സ്റ്റാഫ് ഏദനിലെത്തിയത്.

ഒട്ടിച്ചേർന്ന നിലയിൽ യമനി സയാമീസ് ഇരട്ടകളായ മവദ്ദയും റഹ്മയും

ആമാശയത്തിലും കുടലിലും കരളിലുമായി യോജിച്ച ഇരട്ടകളെ വേർതിരിക്കുന്ന പ്രക്രിയ വരും ദിവസങ്ങളിൽ റിയാദിലെ നാഷണൽ ഗാർഡിന്റെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ നടക്കും.

ഏദനിലെ അൽ സദാഖ ഹോസ്പിറ്റലിലെ സയാമീസ് ഇരട്ടകളുടെ കേസിന്റെ മേൽനോട്ടം വഹിക്കുന്ന ഡോക്ടർ, കിംഗ് സൽമാൻ റിലീഫ് സെന്ററിനെ അറിയിച്ചതിനെത്തുടർന്നാണ് രാജാവിന്റെ കാരുണ്യം എത്തിയത്.

സയാമീസ് ഇരട്ടകളായ മവദ്ദയുടെയും റഹ്മയുടെയും കുടുംബം വേർപിരിയൽ ഓപ്പറേഷൻ നടത്താനുള്ള രാജ്യത്തിന്റെ മുൻകൈയ്ക്ക് നന്ദി അറിയിച്ചു. സഊദി അറേബ്യയിൽ നടക്കുന്ന 51-ാമത്തെ സയാമീസ് ശസ്ത്രക്രിയയാണിത്.

യെമനി സയാമീസുകൾക്ക് സഊദി രാജാവിന്റെ കാരുണ്യം, മവദ്ദയും റഹ്മയും വേർപിരിഞ്ഞു ഇരു ശരീരമാകാൻ റിയാദിലെത്തും