യെമനി സയാമീസുകൾക്ക് സഊദി രാജാവിന്റെ കാരുണ്യം, മവദ്ദയും റഹ്മയും വേർപിരിഞ്ഞു ഇരു ശരീരമാകാൻ റിയാദിലെത്തും

0
1539

റിയാദ്: ഒറ്റ ശരീരമായി ജനിച്ച യമനി സയാമീസ് ഇരട്ടകൾക്ക് സഊദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിന്റെ കാരുണ്യം. യമൻ പൗരനായ ഹുദൈഫ ബിൻ അബ്ദുല്ല നുഹ്മാന്റെ പെൺമക്കളായ യമനി സയാമീസ് ഇരട്ടകളായ “മവദ്ദയും, റഹ്മ” എന്നിവരെ വിദഗ്ധ ചികിത്സക്കായി റിയാദിലെത്തിക്കാൻ സൽമാൻ രാജാവ് നിർദേശം നൽകി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ മെഡിക്കൽ പരിശോധനയ്ക്കായും അവരുടെ വേർപിരിയലിന്റെ സാധ്യതയും പരിശോധിക്കാനായാണ് റിയാദിലെ നാഷണൽ ഗാർഡിനായി കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റാനാണ് രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് നിർദ്ദേശിച്ചത്.

റോയൽ കോർട്ടിലെ ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ ജനറൽ സൂപ്പർവൈസറും സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള മെഡിക്കൽ ടീമിന്റെ തലവനുമായ ഡോ: അബ്ദുല്ല അൽ റബീഅയാണ് ഇക്കാര്യം അറിയിച്ചത്. ലോകമെമ്പാടുമുള്ള സൽമാൻ രാജാവിന്റെ നിരവധി മാനുഷിക നിലപാടുകളുടെ ഭാഗമായാണ് സഹോദര യമൻ ജനതയോടുള്ള ഈ അനുകമ്പ.

യെമനി സയാമീസ് ഇരട്ടകളായ “മവദയും റഹ്മയും”പെൺകുട്ടികളാണ്. ഇരുവരുടെയും നെഞ്ചും വയറും ഒട്ടിച്ചേർന്ന നിലയിലാണ് പ്രസവിക്കപ്പെട്ടത്. സയാമീസ് ഇരട്ടകൾക്കായുള്ള സഊദി പ്രോഗ്രാമിന് സൽമാൻ രാജാവ് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ തുടർനടപടികളും പ്രോഗ്രാമിന് പിന്തുണ ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദാനത്തിന്റെയും മാനവികതയുടെയും രാജ്യം അറബ്, ഇസ്‌ലാമിക രാഷ്ട്രത്തിനും ലോകത്തിനും നൽകുന്ന വിവിധ സേവനങ്ങളുടെ തുടർച്ചയാണ് ഈ ഉദാരമായ സംരംഭമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.