റിയാദ്: നാലാമത്തെ ഡോസ് അഥവാ രണ്ടാം ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ 6 വിഭാഗങ്ങൾക്ക് അനുമതി നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ വിഭാഗങ്ങൾക്ക് മൂന്നാം ഡോസ് (ആദ്യ ബൂസ്റ്റർ ഡോസ്) ലഭിച്ച് 4 മാസത്തിന് ശേഷം രണ്ടാമത്തെ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിന് ബുക്ക് ചെയ്യാനും അപ്പോയിന്റ്മെന്റ് നടത്താനും കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു.
നാലാമത്തെ ഡോസ് സ്വീകരിക്കാൻ കഴിയുന്ന 6 വിഭാഗങ്ങൾ ഇവയാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി:
1: 50 വയസും അതിൽ കൂടുതലുമുള്ള ആളുകൾ.
2: വൃക്ക തകരാറുള്ള രോഗികൾ.
3: കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മജ്ജ മാറ്റിവയ്ക്കലിന് വിധേയരായ രോഗികൾ അല്ലെങ്കിൽ നിലവിൽ രോഗപ്രതിരോധ മരുന്നുകൾ സ്വീകരിക്കുന്ന രോഗികളിൽ
4: ചികിത്സയിൽ കഴിയുന്ന സജീവ കാൻസർ രോഗികൾ.
5: എച്ച്ഐവി മുതലായ രോഗപ്രതിരോധ ശേഷി രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികൾ.
6: നിലവിൽ രോഗപ്രതിരോധ മരുന്നുകൾ സ്വീകരിക്കുന്ന അവയവം മാറ്റിവയ്ക്കൽ രോഗികൾ.
വിവിധ വകുപ്പുകളുടെയും സ്പെഷ്യലൈസ്ഡ് സയന്റിഫിക് കമ്മിറ്റികളുടെയും അഭിപ്രായങ്ങൾക്കനുസൃതമായാണ് രണ്ടാമത്തെ ബൂസ്റ്റർ ഡോസ് ഈ വിഭാഗങ്ങൾക്ക് ആരോഗ്യമന്ത്രാലയം നാലാം ഡോസ് നിർബന്ധമാക്കിയത്.
അതേസമയം, മുകളിൽ പറഞ്ഞ ആറു പേർ ഒഴികെ ഉള്ളവരും ബുക്ക് ചെയ്ത് രണ്ടാം ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നുണ്ട്. എന്നാൽ, നിലവിൽ ഈ ആറു വിഭാഗങ്ങൾ അല്ലാത്തവർക്ക് രണ്ടാം ബൂസ്റ്റർ അഥവാ നാലാം ഡോസ് എടുക്കൽ നിർബന്ധമില്ല.




