സാമ്പത്തിക തട്ടിപ്പുകളെ ചെറുക്കുന്നതിന് സഊദി വ്യക്തികളും പ്രവാസികളും ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കുന്നതിന് സഊദി സെൻട്രൽ ബാങ്ക് (SAMA) നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 2022 ഏപ്രിൽ 10 മുതലാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബാങ്കുകള്‍ വഴി പണം തട്ടിപ്പ് നടത്തുന്ന കേസുകള്‍ വര്‍ധിച്ചതോടെയാണ് സഊദി സെന്‍ട്രല്‍ ബാങ്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. നിലവിൽ വരുന്ന നിയന്ത്രണങ്ങൾ ഇവയാണ്.
ഓൺലൈൻ അക്കൗണ്ട് തുറക്കൽ
വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വേണ്ടി ഓൺലൈൻ വഴി അക്കൗണ്ടുകൾ തുറക്കുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവച്ചിരിക്കുകയാണ്. സഊദി വ്യക്തികളും കമ്പനികളും പ്രവാസികളും ഉൾപ്പെടെ എല്ലാവരും പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാൻ ബാങ്ക് ശാഖയിൽ നേരിട്ട് സന്ദർശനം നടത്തണം.
ഓൺലൈൻ വഴി ബെനിഫിഷ്യറി ചേർക്കൽ
സഊദി ഇതര ഉപഭോക്താക്കൾക്ക് ഇനി മുതൽ അന്താരാഷ്ട്ര ബെനിഫിഷ്യറി ഓൺലൈൻ വഴി ചേർക്കാൻ കഴിയില്ല. പകരം, അവർ അത് ചെയ്യുന്നതിന് ബാങ്ക് ശാഖകളിലൊന്ന് സന്ദർശിക്കേണ്ടതുണ്ട്.
എന്നാൽ, ബ്രാഞ്ച് ഓഫീസുകൾ ഇല്ലാത്ത STC Pay, UrPay തുടങ്ങിയ ഡിജിറ്റൽ വാലറ്റുകളെ ഇത് എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല.
ലോക്കൽ ട്രാൻസ്ഫർ പരിധി
വ്യക്തിഗത ബിസിനസുകൾക്കും സഊദികൾക്കും പ്രവാസികൾക്കും പ്രാദേശിക കൈമാറ്റ പരിധി 60,000 റിയാലായി നിശ്ചയിച്ചു.
ഇതിൽ കൂടുതൽ അയക്കണമെങ്കിൽ ബാങ്കിൽ നിന്ന് പ്രത്യേക പെർമിഷൻ കരസ്ഥമാക്കണം.
ലോക്കൽ ട്രാൻസ്ഫർ സമയം
ഏപ്രിൽ പത്ത് മുതൽ പ്രാദേശിക ബാങ്ക് അക്കൗണ്ടുകളിലേക്ക് തൽക്ഷണം പണം കൈമാറ്റം ചെയ്യപ്പെടില്ല. പ്രാദേശിക കൈമാറ്റത്തിന് കുറഞ്ഞത് 2 മണിക്കൂർ സമയം എടുക്കും. അനധികൃത കൈമാറ്റം സംഭവിക്കുകയാണെങ്കിൽ, അയച്ചയാൾക്ക് അത് ബാങ്കിൽ റിപ്പോർട്ട് ചെയ്യാനും പണം വീണ്ടെടുക്കാനും സമയം ലഭിക്കും. ഇത് ലക്ഷ്യമാക്കിയാണ് ഈ സമയം ക്രമീകരിക്കുന്നത്.
അന്താരാഷ്ട്ര ട്രാൻസ്ഫർ സമയം
പ്രാദേശിക ട്രാൻസ്ഫർ ഉടൻ നടക്കാത്ത പോലെ തന്നെ നാട്ടിലേക്ക് അയക്കുന്ന പണവും ഉടനടി കൈമാറ്റം ഉണ്ടാകില്ല. 24 മണിക്കൂറെങ്കിലും കാത്തിരുന്ന ശേഷമേ അകൗണ്ടിലേക്ക് എത്തൂ.
സാമ്പത്തിക തട്ടിപ്പിൽ നിന്ന് ബാങ്ക് ഇടപാടുകാരെ സംരക്ഷിക്കാനാണ് നിരവധി താൽക്കാലിക മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതെന്ന് സഊദി സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. വഞ്ചനാപരമായ പ്രവർത്തനങ്ങൾക്കെതിരെ മുൻകരുതലുകളും ജാഗ്രതയും പാലിക്കണമെന്നും വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ രഹസ്യ നമ്പറുകളും വെരിഫിക്കേഷൻ കോഡുകളും പോലുള്ള ബാങ്ക്, വ്യക്തിഗത ഡാറ്റ വെളിപ്പെടുത്തരുതെന്നും സഊദി സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടു.
സഊദിയിൽ ബാങ്ക് അകൗണ്ട് തുറക്കുന്നതിനും പണമിടപാടുകൾക്കും നിയന്ത്രണം




