മക്ക: ഈ വർഷത്തെ ഉംറ സീസണിൽ ഏറ്റവും കൂടുതൽ യാത്രികർ ആവർത്തിച്ചു ചോദിക്കുന്ന ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളും വ്യക്തമാക്കി ട്രാഫിക് വിഭാഗം. വാഹനവുമായി പോകുന്ന വിശ്വാസികൾക്ക് ഉണ്ടാകുന്ന സംശയങ്ങളും അവക്കുള്ള ഉത്തരവുമാണ് ട്രാഫിക് വിഭാഗം പ്രസിദ്ധീകരിച്ചത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചോദ്യം 01: വിശുദ്ധ ഹറമിന്റെ സെൻട്രൽ ഏരിയയിൽ എത്താൻ സ്വന്തം വാഹനം ഉപയോഗിക്കാമോ?
ഉത്തരം: “ഇഅതമർനാ” ആപ്പിലൂടെ പെർമിറ്റ് നേടി ഉംറ നിർവഹിക്കാൻ വരുന്ന തീർഥാടകന് സ്വന്തം വാഹനത്തിൽ സെൻട്രൽ ഏരിയയിൽ എത്താൻ സാധിക്കില്ല. എന്നാൽ, തന്റെ വസതിയിൽ വാഹനത്തിന് സ്വകാര്യ പാർക്കിംഗ് റിസർവേഷൻ ഉണ്ടെങ്കിൽ വാഹനം കടത്തിവിടും.
ചോദ്യം 02: റമദാനിൽ ഉംറയ്‌ക്കോ പ്രാർത്ഥനയ്‌ക്കോ വരുമ്പോൾ സ്വന്തം വസതിയിൽ എന്റെ സ്വകാര്യ വാഹനത്തിന് പാർക്കിംഗ് സ്ഥലം ബുക്ക് ചെയ്യാതെ എങ്ങനെ മക്കയിലെ വിശുദ്ധ മസ്ജിദിലെത്തും?
ഉത്തരം: മക്കയ്ക്ക് പുറത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ അഞ്ച് സുരക്ഷിത പാർക്കിംഗ് ഏരിയകൾ അനുവദിച്ചിട്ടുണ്ട്. അതിൽ വാഹനം പാർക്ക് ചെയ്ത് ബസ് സർവ്വീസ് ഉപയോഗിക്കണം. ഇതിനായി മക്കയിലെ വിശുദ്ധ മസ്ജിദിലേക്ക് സദാ സമയവും പൊതുഗതാഗത ബസുകൾ സർവ്വീസുകൾ നടത്തുന്നു. കൂടാതെ ഓരോ സ്റ്റോപ്പിലും വ്യക്തമാക്കിയ ബാർകോഡ് സ്കാൻ ചെയ്ത് അവ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയും. മക്ക നിവാസികൾക്ക് 9 ആന്തരിക പാർക്കിംഗുകളും പാർക്കിങ് സ്റ്റേഷനുകളും ഉപയോഗിക്കാം.
ചോദ്യം 03: പാർക്കിംഗ് സ്ഥലങ്ങൾക്ക് ഫീസ് ഉണ്ടോ?
ഉത്തരം: പാർക്കിങ് സ്ഥലങ്ങളിൽ ഫീസൊന്നുമില്ല. അംഗീകൃത ഉംറ നിർവഹിക്കുന്ന വാഹനങ്ങൾക്കുള്ള സൗജന്യ സേവനമാണിത്.
ചോദ്യം 04: സ്വകാര്യ ട്രാൻസ്പോർട്ട് വാഹനങ്ങളിൽ അഥവാ ടാക്സികളിൽ പെർമിറ്റോടെ ഉംറ നിർവഹിക്കാൻ വന്നാൽ സെൻട്രൽ ഏരിയയിൽ പ്രവേശിക്കാൻ അനുവാദമുണ്ടോ?
ഉത്തരം: അതെ, സ്വകാര്യ ഗതാഗത വാഹനങ്ങൾക്ക് അഥവാ ടാക്സികൾക്ക് അംഗീകൃത തീർത്ഥാടകരെ അവരുടെ താമസ സ്ഥലത്തേക്ക് എത്തിക്കാനും മക്കയിലെ വിശുദ്ധ മസ്ജിദിന്റെ സെൻട്രൽ ഏരിയയിൽ പ്രവേശിക്കാനും അനുവാദമുണ്ട്.
അനുമതിയില്ലാതെ ഉംറ നിർവഹിക്കുമ്പോൾ പിടിക്കപ്പെടുന്നവർക്ക് 10,000 റിയാൽ പിഴ ചുമത്തുമെന്ന മുന്നറിയിപ്പും മുറൂർ ഓർമ്മപ്പെടുത്തി.





