റിയാദ്: കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ബെല്‍ജിയം നിര്‍മിത കിന്‍ഡര്‍ സര്‍പ്രൈസ് മാക്‌സി ചോക്ലേറ്റ് സഊദി മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചതായി സഊദി ഫുഡ് ആന്റ് ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റി അറിയിച്ചു. ഈ ചോക്ലേറ്റ് വഴി യൂറോപ്പില്‍ സാല്‍മൊനെല്ല ബാക്ടീരിയ കുട്ടികളില്‍ പടരുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. നിലവിൽ സഊദി വിപണിയില്‍ കിന്‍ഡര്‍ സര്‍പ്രൈസ് മാക്‌സി ചോക്ലേറ്റ്ലഭ്യമല്ലെന്നും അതോറിറ്റി അറിയിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബെല്‍ജിയം നിര്‍മിത കിന്‍ഡര്‍ സര്‍പ്രൈസ് ആരും കഴിക്കരുതെന്ന് വ്യാഴാഴ്ചയാണ് ഡ്രഗ് ആന്റ് ഫുഡ് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്. ‘L004L03 എന്ന ബാച്ച് നമ്പറുള്ള കിൻഡർ സർപ്രൈസ് മാക്‌സി ചോക്ലേറ്റിലാണ് ബാക്റ്റീരിയ സാധ്യതയെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചത്. റാപ്പിഡ് അലേർട്ട് സെന്ററിന് ഇത് സംബന്ധമായ റിപ്പോർട്ട് ലഭിട്ടുണ്ട്.

നിലവില്‍ സഊദി മാര്‍ക്കറ്റിലുള്ള കിന്‍ഡര്‍ ചോക്ലേറ്റുകള്‍ ഇന്ത്യ, പോളണ്ട് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തവയാണെന്നും ഇവക്കെതിരെ ആരോഗ്യ മുന്നറിയിപ്പുകളൊന്നുമില്ലെന്നും അതോറിറ്റി വ്യക്തമാക്കി.
പിന്‍വലിച്ച കിന്‍ഡര്‍ കഴിച്ച കുട്ടികളിൽ പനിയുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. ചിലർക്ക് രൂക്ഷമായ വയറിളക്കം പോലുള്ള ഗുരുതരമായ ക്ലിനിക്കൽ ലക്ഷണങ്ങളുണ്ട്,” യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (ഇസിഡിസി) പറഞ്ഞു.
കിൻഡർ സർപ്രൈസ് ചോക്ലേറ്റിൽ സാൽമൊണല്ല ബാക്ടീരിയ സാന്നിധ്യത്തെ തുടർന്ന് കുട്ടികളും ഭക്ഷ്യവിഷബാധയേറ്റതായി ബ്രിട്ടീഷ് ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്എസ്എ) അറിയിച്ചിരുന്നു. തിങ്കളാഴ്ച ബ്രിട്ടനിലും അയർലൻഡിലും സമാനമായ നീക്കങ്ങൾ നടന്നിരുന്നു.




