സഊദി പ്രവാസികളുടെ ശ്രദ്ധക്ക്! സ്വന്തം പേരിലെ അനധികൃത സിം കണ്ടെത്തി ഒഴിവാക്കാം

0
7994

റിയാദ്: സഊദിയിൽ സിം കാർഡുമായി ബന്ധപ്പെട്ട് പ്രവാസികൾ ചതിയിൽ പെടുന്നതും അറിയാതെ കേസുകളിൽ പെടുന്നതും വ്യാപകമാകുന്നു. അടുത്തിടെയായി നിരവധി കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്നത്. തങ്ങൾ അറിയാതെ മൊബൈൽ നമ്പറുകൾ മറ്റു പലരും വ്യാജമായി എടുക്കുകയും അതുപയോഗിച്ച് നടക്കുന്ന തട്ടിപ്പുകളിലുമാണ് പ്രവാസികൾ പെടുന്നത്. മലയാളികൾ അടക്കം ഇത്തരം ചതിയിൽ പെട്ടതും വൻ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതുമായ വാർത്തകൾ കഴിഞ്ഞ ദിവസവും പുറത്ത് വന്നിരുന്നു.

പ്രധാനമായും റോഡ് സൈഡിൽ നിന്നോ സാധാരണ ഷോപ്പുകളിൽ നിന്നോ സിം കാർഡുകൾ വാങ്ങാതിരിക്കുകയും ഇഖാമ, ഫിംഗർ എന്നിവ കൈമാറാതിരിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. സിം കാർഡുകൾ ആവശ്യമായി വരുമ്പോൾ ഓരോ കമ്പനികളുടെയും ഔദ്യോഗിക ഔട്ലെറ്റുകളിൽ സന്ദർശനം നടത്തി വാങ്ങുന്നതാണ് ഉചിതം. എങ്കിൽ ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങളിൽ നിന്ന് ഒഴിവാകാനാകും. തങ്ങളുടെ പേരിൽ അറിയാതെ സിം കാർഡുകൾ ആക്റ്റിവ് ആയിട്ടുണ്ടോ എന്ന് പ്രവാസികൾ ഇടയ്ക്കിടെ പരിശോധിക്കുന്നതും നന്നായിരിക്കും.

ഇത്തരത്തിൽ നാം അറിയാതെ സിംകാർഡുകൾ ആക്റ്റിവ് ആക്കിയതായി കണ്ടെത്തിയിട്ടുണ്ടെങ്കിൽ ഉടൻ തന്നെ അത് ക്യാൻസൽ ചെയ്യേണ്ടതാണ്. അതിനായി സിഐടിസി സൈറ്റിലും ആപ്ലിക്കേഷനിലും സംവിധാനം ലഭ്യമാണ്. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനായി CITC ലിങ്കിൽ ക്ലിക്ക് ചെയ്യാം. ആൻഡ്രോയിഡ്, ഐ ഒ എസ് എന്നിവക്കായി പ്രത്യേക ആപ്പുകൾ തന്നെ ഒരുക്കിയിട്ടുണ്ട്.

ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്ത ശേഷം നാഷണൽ ആക്സസ് പോർട്ടൽ യൂസർനെയിം / പാസ്‌വേർഡ് നൽകി പ്രവേശിച്ചാൽ അർഖാമീ എന്നതിൽ പോയാൽ നിങ്ങളുടെ ഇഖാമയിൽ എത്ര സിം കാർഡുകൾ ആക്‌റ്റീവ് ആണെന്ന് അറിയാൻ സാധിക്കും. നമ്മൾ ഉപയോഗിക്കാത്ത വല്ല നമ്പറും കണ്ടെത്തിയാൽ ഉടൻ തന്നെ കംപ്ലയിന്റ് ചെയ്യാനുള്ള സൗകര്യവും നമ്പർ ഡിസ്കണക്ട് ചെയ്യാൻ റിക്വസ്റ്റ് കൊടുക്കാനുള്ള സൗകര്യവും തൊട്ടു താഴെ തന്നെ കാണാൻ സാധിക്കും. https://www.citc.gov.sa/en/Pages/default.aspx എന്ന സൈറ്റിൽ കയറി ലോഗിൻ ചെയ്തും പരിശോധിക്കാവുന്നതാണ്.

വാർത്തകൾക്കായി 👇

https://chat.whatsapp.com/DtCXaqkDXnDFQYEewUcWBy

വിദേശത്തുള്ളവർക്ക് തട്ടിപ്പ് നടത്താൻ മൊബൈൽ സിമ്മുകൾ എടുത്തു നൽകുന്ന വിദേശികൾ സഊദിയിൽ അറസ്റ്റിൽ

മൊബൈൽ സിം ഉണ്ടാക്കിയ ഊരാക്കുടുക്ക്: പ്രവാസികൾ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ ഈ മലയാളിയുടെ ഗതി വന്നേക്കാം, താനറിയാത്ത കുറ്റത്തിന് ആലപ്പുഴ സ്വദേശിയുടെ പേരിൽ വൻ ക്രിമിനൽ കുറ്റം

അര ലക്ഷം സിം കാർഡുകളുമായി നിരവധി പ്രവാസികൾ റിയാദിൽ അറസ്‌റ്റിൽ, വീഡിയോ