റിയാദ്: അനധികൃത ബിസിനസ് നടത്തി വന്നിരുന്ന ഏഴു പേരെ സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ടു പോലീസ് അറസ്റ്റ് ചെയ്‌തു. തലസ്ഥാന നഗരിയായ റിയാദിലാണ് ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് അനധികൃതമായി താമസിച്ച് സൈബർ കുറ്റകൃത്യങ്ങൾ ചെയ്‌തു വന്നിരുന്ന ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രതികൾ ഏഴു പേരും ബംഗ്ളാദേശ് പൗരന്മാരാണ്.
സ്വദേശി പൗരന്റെ അറിവില്ലാതെ അദ്ദേഹത്തിന്റെ പേരിൽ എടുത്ത കെട്ടിടം കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ബിസിനസ് പ്രവർത്തിച്ചിരുന്നത്. ടെലികമ്മ്യുണിക്കേഷൻ അതോറിറ്റിയുടെ നിയമങ്ങൾ മറികടന്നായിരുന്നു ഇവരുടെ ബിസിനസ്. പ്രതികളിൽ നിന്ന് 49,129 സിം കാർഡുകളും ഇതിനയായുള്ള നിരവധി ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പിടികൂടിയ ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.