റിയാദ്: ഇലക്‌ട്രോണിക് രജിസ്ട്രേഷനും കരാറുകളുടെ ഡോക്യുമെന്റേഷനും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ, മുഴുവൻ തൊഴിൽ വിപണിയിലെയും സ്ഥാപനവും തൊഴിലാളിയും തമ്മിലുള്ള കരാർ ബന്ധം കൈകാര്യം ചെയ്യുന്നതിനുള്ള ചുമതലകൾ മന്ത്രാലയത്തെ ഏൽപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ വിശദാംശങ്ങൾ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഉറവിടം വെളിപ്പെടുത്തി.
“ഖിവ” ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോം വഴി കരാർ ബന്ധത്തിലേക്കുള്ള രണ്ട് കക്ഷികളുടെയും ഡാറ്റാ എൻട്രി ഏകീകരിക്കുകയും തൊഴിൽ വിപണിയിൽ പ്രവേശിക്കുന്ന ജീവനക്കാർക്കോ നിലവിൽ ജോലിയിലുള്ളവർക്കോ വേണ്ടിയുള്ള കരാറുകൾ ബന്ധപ്പെട്ട അധികാരികളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നതാണ് പുതിയ സംവിധാനം.
തൊഴിലുടമയും തൊഴിലാളിയും തമ്മിൽ നേരിട്ടുള്ള ബന്ധം സുഗമമാക്കുന്നതിനും സമ്പൂർണ്ണ സുതാര്യത ഉറപ്പാക്കുന്നതിനുമാണ് സംവിധാനം ലക്ഷ്യമിടുന്നതെന്ന് ഉറവിടം കൂട്ടിച്ചേർത്തു. അടുത്ത ആറ് മാസത്തിനുള്ളിൽ ഇത് പ്രാബല്യത്തിൽ വരും.
തൊഴിൽ വിപണിയിലെ (സഊദികളും വിദേശികളും) സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ എല്ലാ കരാറുകളും നിലവിൽ ഇലക്ട്രോണിക് കരാറുകളായി പരിവർത്തനം ചെയ്യപ്പെടുകയും അടുത്ത ആറ് മാസത്തിനുള്ളിൽ ഇവ രേഖപ്പെടുത്തുകയും ചെയ്യും. മുഴുവൻ തൊഴിൽ വിപണിയുടെയും ഇലക്ട്രോണിക് രജിസ്ട്രേഷനും കരാറുകളുടെ ഡോക്യുമെന്റേഷനും നിയന്ത്രിക്കുക, ദേശീയ തലത്തിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കായി ഡാറ്റാ സ്രോതസ്സുകൾ ഏകീകരിക്കുക, ഡാറ്റ റഫറൻസ് തത്വം കൈവരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഹ്യൂമൻ റിസോഴ്‌സ്, സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയമായിരിക്കണം തൊഴിലുടമയും തൊഴിലാളിയും (സ്വദേശി/ പ്രവാസി) തമ്മിലുള്ള കരാർ ബന്ധം നിയന്ത്രിക്കേണ്ടതെന്നും കരാർ രജിസ്ട്രേഷനും ഡോക്യുമെന്റേഷനും മുതൽ കരാർ ബന്ധം അവസാനിപ്പിക്കുന്നത് വരെ അംഗീകൃത സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷനുകൾക്ക് അനുസൃതമായി തൊഴിലുകളുടെയും ശമ്പളത്തിന്റെയും ഡാറ്റ നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലായിരിക്കണമെന്നും മന്ത്രിസഭ തീരുമാനിച്ചത്.
സഊദിയിൽ തൊഴിൽ കരാർ മാനേജ്‌മെന്റ് മന്ത്രാലയത്തിന്, കരാർ ഉള്ളവർക്ക് മാത്രം തൊഴിൽ വിസ; മന്ത്രിസഭാ തീരുമാനം




