സഊദിയിൽ തൊഴിൽ കരാർ മാനേജ്‌മെന്റ് മന്ത്രാലയത്തിന്, കരാർ ഉള്ളവർക്ക് മാത്രം തൊഴിൽ വിസ; മന്ത്രിസഭാ തീരുമാനം

0
3347

റിയാദ്: സഊദിയിൽ തൊഴിൽ കരാർ മാനേജ്‌മെന്റ് അടക്കം ഏതാനും വിഷയങ്ങളിൽ പുതിയ തീരുമാനവുമായി സഊദി മന്ത്രി സഭ. ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പുതിയ തീരുമാനം കൈകൊണ്ടത്. തൊഴിൽ കരാർ ഉള്ളവർക്ക് മാത്രം തൊഴിൽ വിസ ഇഷ്യു ചെയ്ത് നൽകിയാൽ മതിയെന്നും തീരുമാനമുണ്ട്.

ഹ്യൂമൻ റിസോഴ്‌സ്, സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയമായിരിക്കണം തൊഴിലുടമയും തൊഴിലാളിയും (സ്വദേശി/ പ്രവാസി) തമ്മിലുള്ള കരാർ ബന്ധം നിയന്ത്രിക്കേണ്ടത്, കരാറിന്റെ രജിസ്ട്രേഷനും ഡോക്യുമെന്റേഷനും മുതൽ കരാർ ബന്ധം അവസാനിപ്പിക്കുന്നത് വരെ അംഗീകൃത സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷനുകൾക്ക് അനുസൃതമായി തൊഴിലുകളുടെയും ശമ്പളത്തിന്റെയും ഡാറ്റ നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലായിരിക്കണം.

തൊഴിൽ കരാറുകൾ രേഖപ്പെടുത്തിയിട്ടുള്ളവർക്ക് മാത്രം ജോലി ആവശ്യത്തിനായി എൻട്രി തൊഴിൽ വിസ നൽകുന്നതിനുള്ള നടപടിക്രമം വിദേശകാര്യ മന്ത്രാലയം നടപ്പാക്കണമെന്നും മന്ത്രാലയം തീരുമാനിച്ചു. ഇത്‌ കൂടാതെ, മറ്റു നിരവധി കാര്യങ്ങളും മന്ത്രി സഭ തീരുമാനിച്ചിട്ടുണ്ട്.