ദോഹ: ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ വേണമെന്ന വാർത്തയിൽ ആശയക്കുഴപ്പം തുടരുന്നു. ഹോട്ടല്‍ ക്വാറന്റീന്‍ വേണമെന്ന് നിര്‍ദേശം ലഭിച്ചവര്‍ ഇഹ്തിറാസില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഉപാധികളില്ലാതെ അപ്രൂവല്‍ ലഭിച്ചിട്ടുണ്ട്. ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവ് പ്രഖ്യാപിച്ചത് മുതല്‍ പലവിധത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ തുടരുകയാണ്. ഇഹ്തിറാസ്, ഡിസ്‌കവര്‍ ഖത്തര്‍ ഹെല്‍പ്പ്‌ലൈനുകളില്‍ നിന്ന് വ്യത്യസ്ത തരത്തില്‍ മറുപടി ലഭിക്കുന്നതും യാത്രക്കാരെ കുഴക്കുന്നുണ്ട്. ട്രാവല്‍ ഏജന്‍സികള്‍ക്കും വിമാന കമ്പനികള്‍ക്കും ഇക്കാര്യത്തില്‍ കൃത്യമായ ധാരണയില്ലാത്തതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു.
ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറിലേക്ക് വരുന്നതിന് ഇഹ്തിറാസ് വെബ്‌സൈറ്റില്‍ അപേക്ഷിച്ച നിരവധി പേര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്ക് ചെയ്യാനാവശ്യപ്പെടുന്ന ഇമെയില്‍ സന്ദേശം ലഭിച്ചതോടെയാണ് ആശങ്കയായി വാർത്ത പരന്നത്. ഇത് സംബന്ധമായ വിശദീകരണത്തിന് ഇഹ്തിറാസ് ഹെല്‍പ്പ് ലൈനില്‍ വിളിച്ചപ്പോള്‍ ഇമെയില്‍ സന്ദേശത്തില്‍ എന്താണോ പറയുന്നത് അത് പോലെ ചെയ്യാനായിരുന്നു നിര്‍ദേശം. എന്നാൽ, ഈ സന്ദേശം ലഭിച്ച മലയാളി ഹോട്ടല്‍ ക്വാറന്റീന്‍ ബുക്ക് ചെയ്യാതെ തന്നെ ഖത്തറിലെത്തിയിട്ടുണ്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇഹ്തിറാസിൽ വീണ്ടും രജിസ്റ്റർ ചെയ്തവർക്ക് ക്വാറന്റീന്‍ നിബന്ധന ഇല്ലാതെയുള്ള കണ്‍ഫര്‍മേഷന്‍ ഇമെയില്‍ ലഭിക്കുകയും ചെയ്തു.

അതേസമയം, ഇന്ത്യക്കാർക്ക് ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാണ് എന്നത് സംബന്ധിച്ച് ഖത്തറിലെ ഇന്ത്യൻ എംബസി വിശദീകരിച്ചു. പൂര്‍ണമായും വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്കുള്ള ഖത്തര്‍ യാത്രാ നയത്തില്‍ മാറ്റം വന്നുവെന്ന പ്രചാരണം വ്യാജമാണെന്ന് ഇന്ത്യന്‍ എംബസി ട്വീറ്ററിൽ വ്യക്തമാക്കി. ഖത്തറിന്റെ പുതിയ യാത്രാനയം സംബന്ധിച്ച് അറിയാന്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx എന്ന വെബ് സന്ദര്‍ശിക്കാനും എംബസി നിര്‍ദേശിച്ചു. ഇതേ നിർദേശങ്ങൾ വിമാന കമ്പനിയുമായി ഉറപ്പ് വരുത്താനും എംബസി നിർദേശിച്ചിട്ടുണ്ട്.
“ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ദേശം”




