റിയാദ്: ഇത് വരെയുള്ള പഠനം അനുസരിച്ചു കൊറോണ വാക്സിൻ രണ്ട് ഡോസുകൾ മതിയാകുമെന്ന് ആരോഗ്യ മന്ത്രാലയം. ഭാവിയിൽ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഇക്കാര്യം ആശയവിനിമയം നടത്തുമെന്നും ഞങ്ങൾ എല്ലായ്പ്പോഴും സുതാര്യതയോടെയാണ് പ്രവർത്തിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ രണ്ട് ഡോസുകൾ മതിയെന്ന് ആവർത്തിക്കുന്നു. അതേസമയം, വകഭേദം സംഭവിച്ച വൈറസിനെ പ്രതിരോധിക്കാൻ ഒരു ഡോസ് പര്യാപ്തമല്ല. അതിനാൽ രണ്ട് ഡോസുകൾ സ്വീകരിച്ചു സുരക്ഷിതമായിരിക്കേണ്ടതുണ്ട്.
രാജ്യത്തെ പ്രതിരോധ കുത്തിവയ്പ്പുകളുടെ നിരക്ക് പ്രതിദിനം അര ദശലക്ഷം ഡോസായി ഉയർന്നിട്ടുണ്ടെന്നും ആവശ്യം വളരെ ഉയർന്നതാണെന്നും അന്താരാഷ്ട്രതലത്തിൽ ഇത് ഒരു പ്രധാന സൂചകമാണെന്നും ഡോസുകളുടെ എണ്ണം ചൂണ്ടികാട്ടി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.




