റിയാദ്: നാട്ടിൽ പോയി തിരിച്ചു വരാൻ സാധിക്കാതെ ബുദ്ധിമുട്ടിയ പ്രവാസികളിൽ പലരും നേരിടുന്ന പ്രശ്നമാണ് തവക്കൽയിൽ രജിസ്റ്റർ ചെയ്ത നമ്പർ ബ്ലോക്ക് ആയി എന്നതും പ്രവർത്തന രഹിതമായതുമെല്ലാം. ഇത്തരം ആളുകൾക്ക് തവക്കൽന തുറക്കാൻ ഇത് വരെ യാതൊരു വിധ മാർഗ്ഗങ്ങളും ഉണ്ടായിരുന്നില്ല. അബ്ഷിർ രജിസ്റ്റർ ചെയ്യാത്തവർക്ക് മറ്റൊരു അബ്ഷിർ വഴി ഒരു മൊബൈൽ നമ്പർ സുഹൃത്തിന്റെ ഇഖാമയിൽ തവക്കൽനക്ക് വേണ്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കുമായിരുന്നെങ്കിലും അബ്ഷിർ രജിസ്റ്റർ ചെയ്തവർക്ക് നമ്പർ മാറ്റാൻ യാതൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. അവർക്ക് തിരിച്ചെത്തിയ ശേഷം അബ്ഷിർ നമ്പർ മാറ്റിയ ശേഷം തവക്കൽന ഉപയോഗിക്കാം എന്നായിരുന്നു തവക്കൽന കസ്റ്റമർ കെയറിൽ നിന്നും ലഭിച്ചിരുന്ന നിർദേശം.
എന്നാൽ, ഇത്തരക്കാർക്കും തവക്കൽനയിലെ നമ്പർ നഷ്ടപെട്ടാൽ ഇപ്പോൾ മാറ്റാവുന്നതാണ്. അതിനായി സഊദിയില്‍ ഇപ്പോഴുള്ള ആരുടെയെങ്കിലും തവക്കല്‍ന ആവശ്യമാണ്. സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ഇത് പൂർത്തീകരിക്കാവുന്നതേ ഉള്ളൂ.
1: സഊദിയിലുള്ളവരുടെ തവക്കല്‍ന തുറന്ന ശേഷം Public Service ഇല്‍ Certify Mobile Number ക്ലിക്ക് ചെയ്യുക.
2: ശേഷം Certify Another Person ക്ലിക്ക് ചെയ്യുക.
3: ശേഷം നമ്പർ രജിസ്റ്റർ ചെയ്യേണ്ട ആളുടെ ഇഖാമ നമ്പര്‍, ജനന തിയ്യതി, പുതിയ മൊബൈല്‍ നമ്പര്‍ എന്നിവ നൽകുക. മൊബൈല്‍ നമ്പര്‍ എഴുതുമ്പോള്‍ ആദ്യത്തെ പൂജ്യം ഇല്ലാതെ വേണം എഴുതാന്‍ എന്നത് ശ്രദ്ധിക്കേണ്ടതാണ്.
4: Acknowledgement ഇല്‍ ക്ലിക്ക് ചെയ്ത് Continue കൊടുക്കുക.
5: നൽകിയിരിക്കുന്ന മൊബൈൽ നമ്പറിൽ വരുന്ന ഒടിപി എന്റർ ചെയ്യുന്നതോടെ അദ്ദേഹത്തിന്റെ തവക്കൽനക്ക് വേണ്ടി സുഹൃത്തിന്റെ തവക്കൽന വഴി മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തതായി സന്ദേശം ലഭിക്കും.