കോഴിക്കോട് സ്വദേശി സഊദിയിൽ മരണപ്പെട്ടു

0
5

റിയാദ്: കോഴിക്കോട് സ്വദേശി സഊദിയിൽ മരണപ്പെട്ടു. പയ്യാനക്കൽ റോഡ് YMRC ക്ക് സമീപം പള്ളിത്താഴം പി.ടി. റിയാസ് (51) ആണ് സഊദി അറേബ്യയിലെ ഹഫർ അൽ ബാതിനിൽ മരണപ്പെട്ടത്.

പിതാവ്: പരേതനായ മൂസയാണ് പിതാവ്. പാത്തേയ് ആണ് മാതാവ്. ഭാര്യ: സീനത്ത്. മക്കൾ: ഷസ്ഫ ലിയ, ആയിഷ ഹെസ, ഹിസാൻ. സഹോദരങ്ങൾ: അബ്ദുൽ നാസർ (ആർ.കെ. ഫ്രൂട്സ്, പാളയം), മഹ്‌സൂം, സക്കീന, ഷംസാദ, റജുല.