വാഷിങ്ടൺ: സഊദി ഉൾപ്പെടെ പശ്ചിമേഷ്യയിൽ നിന്ന് അമേരിക്ക പൂർണ്ണമായും പിൻവാങ്ങുന്നതായി റിപ്പോർട്ട്. വിവിധ രാജ്യങ്ങളിൽ വിന്യസിച്ച യുഎസ് സൈനികർ ഉൾപ്പെടെ യുദ്ധപ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ പിൻവലിക്കാനാണ് അമേരിക്കയുടെ തീരുമാനം. പ്രസിഡന്റ് ജോ ബൈഡിന്റെ പുതിയ പശ്ചിമേഷ്യൻ നയത്തിന്റെ ഭാഗമായാണ് തീരുമാനം. ഇറാനെതിരായ ഏറ്റുമുട്ടൽ ഒഴിവാക്കി ചൈനയിൽ നിന്നും റഷ്യയി ൽ നിന്നുമുള്ള ഭീഷണികൾ ചെറുക്കുന്നതിന് കൂടുതൽ പ്രാധാന്യം നൽകുകയെന്നതാണ് അമേരിക്ക ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ദ ഫ്രോണ്ടിയർ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
സഊദിക്കു പുറമെ ഇറാഖ്, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങളിൽ സ്ഥാപിച്ചിട്ടുള്ള എട്ട് പാട്രിയറ്റ് മിസൈൽ പ്രതിരോധ ബാറ്ററികളാണ് പിൻവലിക്കുന്നവയിൽ പ്രധാനം. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപി ന്റെ കാലത്ത് സഊദിയിൽ സ്ഥാപിച്ച ഥാഡ് മിസൈലുകളും പിൻവലിക്കും. സഊദിയിലെ എണ്ണ കേന്ദ്രങ്ങൾക്കെതിരേയുണ്ടായ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ചവയാണിവ.
ഇതോടൊപ്പം ഇതിന്റെ സഹായത്തിനായി ഇവിടങ്ങളിൽ വിന്യസിച്ച സൈനികരെയും യുദ്ധവിമാനങ്ങളും പിൻവലിക്കും. 2019 ഒക്ടോ ബറിൽ ഹൂത്തി ആക്രമണത്തെ തുടർന്നാണ് സഊദിയിലെ പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിൽ പാട്രിയറ്റ് മിസൈലുകളും മറ്റും സ്ഥാപിച്ചിരുന്നത്. അതേസമയം, അമേരിക്കയുടെ പിന്മാറ്റം സഊദിയുടെ പ്രതിരോധശേഷിയെ ബാധിക്കില്ലെന്ന് അറബ് സഖ്യസേന വ്യക്തമാക്കി. മേഖലയിലെ ഭീഷണികളെ കുറിച്ച് സഖ്യരാജ്യങ്ങളുമായി നല്ല ധാരണയിലാണ് തങ്ങളെന്നും രാജ്യത്തെ പ്രതിരോധിക്കാനുള്ള ശേഷി തങ്ങൾക്കുണ്ടെന്നും സൈനികസഖ്യം വക്താവ് തുർക്കി അൽ മാലികി പറഞ്ഞു.
അതേസമയം, ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സൈനിക താവളങ്ങൾ തുടരുമെന്നാണ് റിപ്പോർട്ട്. ഇറാ ഖിൽ നിന്നും യു.എസ് സൈനിക പിൻമാറ്റം അന്തിമഘട്ടത്തിലാണ്