സഊദിയിൽ ദാരുണ അപകടം; പൗരനും ഏഴു മക്കളും മരണപ്പെട്ടു

0
11

റിയാദ്: സഊദിയിലുണ്ടായ ദാരുണ അപകടത്തിൽ സഊദി പൗരനും ഏഴു മക്കളും മരണപ്പെട്ടു. ഹായില്‍ പ്രവിശ്യയില്‍ പെട്ട അല്‍ശനാനിലാണ് ദാരുണമായ അപകടം നടന്നത്. സഊറദി പൗരനായ സത്താം ബിന്‍ ഫൈഹാന്‍ അല്‍കത്ഫായും അദേഹത്തിന്റെ മക്കളുമാണ് മരിച്ചത്.

തനിക്കു വേണ്ടി പ്രാര്‍ഥിക്കണമെന്നും തന്നോട് ക്ഷമിക്കണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ പേജില്‍ സത്താം ബിന്‍ ഫൈഹാന്‍ അവസാമായി പോസ്റ്റ് ചെയ്ത സന്ദേശം ബന്ധുക്കള്‍ പങ്കുവെച്ചു.