ഖത്തറിനെതിരെ ആക്രമണം;  ഇസ്റാഈൽ ഉപയോഗിച്ചത് രണ്ട് അറബ് രാജ്യങ്ങളുടെ വ്യോമ പാതകൾ | VIDEO

0
11
  • ആക്രമണം നടത്തി മടങ്ങുന്നതിനിടെ ഗൾഫ് ജലാശയങ്ങൾക്ക് മുകളിൽ വെച്ച് പോർ വിമാനങ്ങളിൽ ഇന്ധനവും നിറച്ചു

ദുബൈ: ഖത്തറിനെതിരെ ക്രൂരമായ ആക്രമണം;  ഇസ്റാഈൽ ഉപയോഗിച്ചത് രണ്ട് അറബ് രാജ്യങ്ങളുടെ വ്യോമ പാതകൾ. ടെൽ അവീവിൽ നിന്നുള്ള ഇസ്റാഈലി യുദ്ധവിമാനങ്ങൾ സിറിയൻ, ഇറാഖി വ്യോമാതിർത്തിയിലൂടെയും പിന്നീട് അന്താരാഷ്ട്ര ഗൾഫ് കടലിനു മുകളിലൂടെയും ഒടുവിൽ ദോഹയിലൂടെയും കടന്നാണ് ഇസ്റാഈൽ തങ്ങൾ ലക്ഷ്യമിട്ട ദോഹയിലെ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. ഈ പാതയിൽ കൂടെ ഇസ്റാഈൽ ബോംബ് കടന്നുപോകുന്നത് രേഖപ്പെടുത്തിയ വീഡിയോ ക്ലിപ്പ് പുറത്ത് വന്നിട്ടുണ്ട്.

ഇസ്റാഈൽ അധിനിവേശ സൈന്യം ഗൾഫ് ജലാശയങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് സിറിയൻ, ഇറാഖ് രാജ്യങ്ങളിലൂടെ കടന്നുപോയി അവിടെ നിന്ന് ഖത്തറിലേക്ക് ഹമാസ് നേതാക്കളെ ലക്ഷ്യം വച്ചു. ആക്രമണം നടത്തി തിരിച്ചുവരുന്നതിനുമുമ്പ്, ഇസ്റാഈൽ സൈന്യം ഗൾഫ് ജലാശയങ്ങൾക്ക് മുകളിൽ വെച്ച് പോർ വിമാനങ്ങളിൽ ഇന്ധനവും നിറച്ചു. അങ്ങനെയാണ് അവർക്ക് ആക്രമണം നടത്തി യാത്ര പൂർത്തിയാക്കി ഇസ്റാഈലിൽ മടങ്ങി എത്താൻ കഴിഞ്ഞത്.

ഖത്തർ തലസ്ഥാനമായ ദോഹയിലെ ഹമാസ് മീറ്റിംഗ് സ്ഥലത്ത് നടത്തിയ ആക്രമണത്തിൽ, ചർച്ചാ പ്രതിനിധി സംഘത്തിലെ തങ്ങളുടെ നേതാക്കളെ വധിക്കുന്നതിൽ ഇസ്റാഈൽ സൈന്യം പരാജയപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഹമാസ് രംഗത്തെത്തിയിട്ടുണ്ട്.