ജിദ്ദ: യൂറോപ്യന്‍ രാജ്യങ്ങളിലെ വിശിഷ്യാ, ജര്‍മ്മനി, ആസ്ട്രിയ എന്നവിടങ്ങളിലെ വിദ്യാഭ്യാസ അവസരങ്ങളെ കുറിച്ച് ‘സിജി’ സൂം മീറ്റ് സംഘടിപ്പിക്കുന്നു. സെന്റർ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍റ് ഗൈഡന്‍സ് ഇന്ത്യ (സിജി) ഇന്റർനാഷണല്‍ സംഘടിപ്പിക്കുന്ന സൂം മീറ്റില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വ്യക്തിത്വവും ഐക്യരാഷ്ട്ര സഭയില്‍ ഉന്നത സ്ഥാനം വഹിക്കുകയും ചെയ്യുന്ന അമീര്‍ പിച്ചാന്‍ മുഖ്യ പ്രഭാഷണം നടത്തുമെന്ന് സിജി ഇന്റർ നാഷണല്‍ പ്രസിഡന്റ് കെ.എം.മുസ്തഫ അറിയിച്ചു.
യൂറോപ്പില്‍ പഠിക്കുന്നതിന്റെ പ്രയോജനം, അവിടങ്ങളിലെ പ്രധാന സര്‍വ്വകലാശാലകള്‍, കോഴ്സുകള്‍, ട്യൂഷന്‍ ഫീ,തൊഴില്‍ സാധ്യത തുടങ്ങി യുവ തലമുറ അറിയേണ്ട സുപ്രധാന കാര്യങ്ങള്‍ സൂം മീറ്റീഗിലൂടെ അറിയാന്‍ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു. ജൂണ്‍ 25 ന് സൗദി സമയം മുന്ന് മണിക്കാണ് സൂം മീറ്റീംഗ് ആരംഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും : cigii.org/ctalks സന്ദര്‍ശിക്കുക