സഊദിയിലേക്ക് യാത്രക്കൊരുങ്ങുന്നവർക്കുള്ള ഏറെ സംശയങ്ങൾക്കാണ് ഇന്നലത്തോടെ വിരാമയായിരിക്കുന്നത്. എവിടെ രജിസ്റ്റർ ചെയ്യണം? എങ്ങനെ രജിസ്റ്റർ ചെയ്യണം? ആരൊക്കെ രജിസ്റ്റർ ചെയ്യണം? വാക്‌സിൻ എടുക്കാത്തവർക്ക് വരാൻ പറ്റുമോ? തവക്കൽന അപ്‌ഡേറ്റ് ചെയ്യണോ?……തുടങ്ങി നിരവധി സംശയങ്ങൾ ഉയർത്തി പലരും വ്യാപകമായി അന്വേഷണങ്ങൾ നടത്തുകയായിരുന്നു. എന്നാൽ, ഇന്നലെ സഊദി ജവാസാത്തിനു കീഴിലെ മുഖീമിൽ വന്ന അപ്‌ഡേറ്റോടെ ഇക്കാര്യങ്ങളിലെല്ലാം വ്യക്തമായ ഉത്തരങ്ങളാണ് ലഭിക്കുന്നത്.
സഊദിയിലേക്ക് വരുന്ന വാക്‌സിൻ എടുത്ത ഇഖാമയുള്ളവർ ചെയ്യേണ്ടത്
1: തവക്കൽന അപ്‌ഡേറ്റ് ആക്കണം. ഇമ്മ്യുണ് സ്റ്റാറ്റസ് ഉള്ളതാണ് ആവശ്യം
2: ഇതിനായി നാട്ടിൽ വെച്ച് വാക്‌സിൻ എടുത്ത ആളുകൾ അപ്‌ഡേറ്റ് ചെയ്യാനായി സഊദി ആരോഗ്യ മന്ത്രാലയത്തിൽ അപേക്ഷ നൽകണം. അതിനായി ഈ ലിങ്കിൽ കയറുക “സഊദിക്ക് പുറത്ത് നിന്ന് വാക്‌സിൻ സ്വീകരിച്ചവർക്ക് ‘തവക്കൽന”യിൽ അപ്‌ഡേറ്റ് ചെയ്യാം, ഘട്ടങ്ങൾ അറിയാം”
4: മുഖീമിൽ രജിസ്‌ട്രേഷൻ ചെയ്യുക. അതിനായി https://muqeem.sa/#/vaccine-registration/register-resident?type=VaccinatedResident എന്ന ലിങ്കിൽ കയറാം
ഇവർക്ക് കോസ്‌വേ വഴിയും വിമാനത്താവളങ്ങൾ വഴിയും സഊദിയിലേക്ക് പ്രവേശിക്കാവുന്നതാണ്.
വാക്‌സിൻ എടുക്കാത്ത ഇഖാമയുള്ളവർ വരുമ്പോൾ ശ്രദ്ധിക്കേണ്ടത്
1: മുഖീമിൽ രജിസ്റ്റർ ചെയ്യണം. അതിനായി https://muqeem.sa/#/vaccine-registration/register-resident?type=NotVaccinatedResident എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇഖാമ നമ്പറും ജനനത്തീയതിയും നൽകി verify ക്ലിക്ക് ചെയ്യുക
3: അടുത്ത പേജിൽ ഫ്ലൈറ്റ് നമ്പർ, സഊദിയിൽ വിമാനം ഇറങുന്ന സ്ഥലം, തീയതി, വിമാനത്തിന്റെ പേര്, എന്നിവ നൽകുക.
4: ശേഷം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ വിവരങ്ങൾ പൂരിപ്പിക്കുക. ഹോട്ടൽ എന്നതിൽ ക്ലിക്ക് ചെയ്‌താൽ സഊദിയിലെ വിവിധ ഹോട്ടലുകളുടെ പേര് കാണാം. അതിൽ ഏത് ഹോട്ടലാണ് നമുക്ക് ക്വാറന്റീനു വേണ്ടി ബുക്ക് ചെയ്തത് എന്ന് നോക്കി അത് തിരഞ്ഞെടുക്കുക.
5: ലിസ്റ്റിൽ ഹോട്ടലിന്റെ പേര് ഇല്ലെങ്കിൽ ഷെൽട്ടർ എന്നതിൽ ക്ലിക്ക് ചെയ്ത് നമുക്ക് ബുക്ക് ചെയ്ത ക്വാറന്റൈൻ അപാർട്ട്മെന്റിന്റെ പേര് നൽകുക.
6: സഊദി എയർ ടിക്കറ്റെടുത്തവരിൽ ചില ഹോട്ടൽ ക്വാറന്റീൻ പക്കേജ് ബുക്ക് ചെയ്തവർക്ക് ബുക്കിംഗ് പേപ്പറിൽ ഹോട്ടലിന്റെ പേര് കാണാൻ സാധിച്ചെന്ന് വരില്ല. ഇവർ ഷെൽട്ടർ എന്നതിൽ ക്ലിക്ക് ചെയ്ത് Saudia holidays എന്ന് ചേർക്കുന്നതാകും നല്ലത്. എന്നാൽ, ഇക്കാര്യം പൂരിപ്പിക്കും മുമ്പ് ക്വാറ്റന്റൈൻ സെന്റർ ട്രാവൽസുമായി ബന്ധപ്പെട്ട് ഉറപ്പിക്കണം.
7: ശേഷം സബ്മിറ്റ് ഐകൺ ക്ലിക്ക് ചെയ്ത് അതിന്റെ പ്രിന്റൗട്ട് കൈയ്യിൽ സൂക്ഷിക്കുക.
ഇവർക്ക് വിമാനത്താവളം വഴി മാത്രമേ സഊദിയിലേക്ക് പ്രവേശിക്കാനാകൂ. ബഹ്‌റൈനിൽ നിന്ന് കോസ്‌വേ വഴി പ്രവേശനം സാധ്യമാകുകയില്ല.
വാക്‌സിനെടുത്ത സന്ദർശക വിസക്കാർ ശ്രദ്ധിക്കേണ്ടത്
വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ആരോഗ്യ മന്ത്രാലയം അല്ലെങ്കിൽ അംഗീകൃത ആരോഗ്യ അതോറിറ്റി തുടങ്ങി ഔദ്യോഗിക ആരോഗ്യ അധികാരികൾ സാക്ഷ്യപ്പെടുത്തണം, ഒടുവിലെ വാക്‌സിൻ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിയണം, യാത്രയുടെ കൂടെ ഒറിജിനൽ സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കുക. 18 വയസ്സിന് താഴെയുള്ളവർക്ക് രജിസ്‌ട്രേഷൻ നിർബന്ധമില്ല. ഇനി താഴെ പറയുന്ന പ്രകാരം രജിസ്‌ട്രേഷൻ പൂർത്തീകരിക്കുക
1: https://muqeem.sa/#/vaccine-registration/register-visitor?type=VaccinatedVisitor എന്ന ലിങ്കിൽ കയറി പേര്, പാസ്‌പോട്ട് നമ്പർ, ജനനതിയ്യതി, വിസ നമ്പർ നൽകുക.
2: പ്രവേശന മാർഗ്ഗം റോഡ്, വിമാനം ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക.
3: വിമാന കമ്പനി, വിമാന നമ്പർ, പ്രവേശന തിയ്യതി എന്റർ ചെയ്യുക
4: പ്രവേശിക്കുന്ന വിമാനത്താവളം തിരഞ്ഞെടുക്കുക
5: വാക്‌സിൻ സ്വീകരിച്ച രാജ്യം തിരഞ്ഞെടുക്കുക
6: സ്വീകരിച്ച വാക്‌സിൻ ഏതാണെന്ന് തിരഞ്ഞെടുക്കുക, ആദ്യ ഡോസ് തിയ്യതി ചേർക്കുക
7: ശേഷം സബ്മിറ്റ് ഐകൺ ക്ലിക്ക് ചെയ്ത് അതിന്റെ പ്രിന്റൗട്ട് കൈയ്യിൽ സൂക്ഷിക്കുക.
വാക്‌സിനെടുക്കാത്ത സന്ദർശക വിസക്കാർ ശ്രദ്ധിക്കേണ്ടത്
1: https://muqeem.sa/#/vaccine-registration/register-visitor?type=NotVaccinatedVisitor എന്ന ലിങ്കിൽ കയറിയാണ് രജിട്രേഷൻ നടത്തേണ്ടത്.
2: ഇവരും മുകളിൽ വാക്‌സിൻ സ്വീകരിക്കാത്ത ഇഖാമയുള്ളവർ ചെയ്യേണ്ടത് പോലെ തന്നെ വിവരങ്ങൾ കൃത്യമായി നൽകി പൂരിപ്പിക്കുക. ഇവർക്കും വിമാനത്താവളം വഴി മാത്രമേ സഊദിയിലേക്ക് പ്രവേശിക്കാനാകൂ
കൂടുതൽ സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകൂ




