റിയാദ്: വിദേശങ്ങളിൽ നിന്ന് കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് അത് രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം സജ്ജമായിട്ടുണ്ട്. നേരത്തെ തന്നെ ഇത് നിലവിൽ വന്നുവെങ്കിലും ഇപ്പോഴാണ് മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ആസ്ത്രസെനിക പോലെ രണ്ടു ഡോസ് നിർബന്ധമുള്ള വാക്‌സിൻ എടുത്തവർക്ക് സ്വന്തം രാജ്യത്ത് നിന്ന് തവക്കൽനയിൽ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനമാണ് സഊദി ആരോഗ്യ മന്ത്രാലയം സജ്ജീകരിച്ചിരിക്കുന്നത്. വിദേശങ്ങളിൽ ഉള്ളവർക്ക് ഏറെ ആശ്വാസമാകുന്നതാണ് പുതിയ സംവിധാനം.
സൈറ്റിൽ ആവശ്യപ്പെടുന്ന കാര്യങ്ങൾ പൂർണ്ണമായും അപ്‌ഡേറ്റ് ചെയ്ത ശേഷം അത് പരിശോധന നടത്തിയ ശേഷമായിരിക്കും ആരോഗ്യ മന്ത്രാലയം അപ്രൂവൽ നൽകുക. അപ്രൂവൽ ലഭിക്കുന്നതോടെ ഇത് തവക്കൽനയിൽ അപ്‌ഡേറ്റ് ചെയ്യപ്പെടുകയും സഊദിയിലേക്ക് പ്രവേശിക്കുമ്പോൾ ക്വാറന്റൈൻ ഒഴിവാക്കപ്പെടുകയും ചെയ്യുമെന്നാണ് കരുതുന്നത്. നേരത്തെ തന്നെ ഇത് മലയാളം പ്രസ് റിപ്പോർട്ട് ചെയ്‌തിരുന്നുവെങ്കിലും പല പ്രവാസികളും വീണ്ടും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് വാർത്ത അപ്‌ഡേറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുന്നത്. ഒരാഴ്ച മുമ്പ് പുറത്തു വിട്ട വാർത്ത കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക. അതിന്റെ ഘട്ടങ്ങൾ ഇപ്രകാരമാണ്.
1: https://eservices.moh.gov.sa/CoronaVaccineRegistration എന്ന സൈറ്റിൽ കയറിയ ശേഷമാണു രജിസ്‌ട്രേഷൻ പൂർത്തീകരിക്കേണ്ടത്.
2: കണ്ടീഷനുകൾ അംഗീകരിച്ച ശേഷം സഊദി റെസിഡന്റ് സെലെക്റ്റ് ചെയ്യുക.
3: ഇഖാമ നമ്പർ, ഇഖാമ കാലാവധി, കാണിച്ചിരിക്കുന്ന പ്രതേക നമ്പർ എന്നിവ എന്റർ ചെയ്യക.
4: തുടർന്ന് നമ്മുടെ വിവരങ്ങൾ പേജിൽ പ്രത്യക്ഷപ്പെടും. അതിൽ പിന്നീട് മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ എന്റർ ചെയ്യണം.
5: തുടർന്ന് മൊബൈലിലോ കൊടുത്തിരിക്കുന്ന മെയിലിലോ ലഭിക്കുന്ന OTP അടിക്കുന്നതോടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കും.
6: അവിടെ വാക്‌സിനേഷൻ ഇൻഫർമേഷൻ ആണ് എന്റർ ചെയ്യേണ്ടത്. ഇവിടെ വാക്‌സിൻ ആസ്‌ത്രസൈനിക വാക്‌സിനുകൾ സെലെക്റ്റ് ചെയ്യാനുള്ള സംവിധാനമുണ്ട്. തുടർന്ന് വാക്‌സിൻ സ്വീകരിച്ച രാജ്യം, ഡോസുകൾ സ്വീകരിച്ച തിയ്യതി എന്നിവ എന്റർ ചെയ്യുക..
7: പിന്നീട് പാസ്സ്‌പോർട്ട് കോപ്പി, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, മറ്റു രേഖകൾ എന്നിവ അറ്റാച്ച് ചെയ്യണം (ഫയലുകൾ 1 എം ബി യിൽ കൂടാൻ പാടില്ല)
8: തുടർന്ന് ഡിക്ലറേഷൻ ഭാഗത്ത് ടിക്ക് കൊടുത്ത് സബ്‌മിറ്റ്റ് ചെയ്യണം.
തുടർന്ന് ആരോഗ്യ മന്ത്രാലയം ഇക്കാര്യങ്ങൾ പരിശോധിച്ച് നമ്മുടെ തവക്കൽനയിൽ അപ്‌ഡേറ്റ് ചെയ്യും. മന്ത്രാലയം സ്വീകരിച്ച ശേഷം അപ്‌ഡേറ്റ് ചെയ്യപ്പെട്ടാൽ വിദേശങ്ങളിൽ നിന്ന് ആസ്‌ത്രസൈനിക (കൊവിഷീൽഡ്) എടുത്തവർക്കും നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കപ്പെടും. അഞ്ചു ദിവസത്തിനുള്ളിൽ ഇത് പരിശോധന നടത്തി മറുപടി ലഭ്യമാകുന്നെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നൽകുന്ന സർട്ടിഫിക്കറ്റുകൾ അറബി, ഇംഗ്ളീഷ്, ഫ്രഞ്ച് ഭാഷകളിലോ അല്ലാത്തവ അറബിയിലേക്ക് ട്രാൻസലേറ്റ് ചെയ്തിട്ടോ ആയിരിക്കണം അപ്‌ലോഡ് ചെയ്യേണ്ടതെന്നും വ്യക്തമാക്കുന്നു. സർട്ടിഫിക്കറ്റിൽ വാക്‌സിൻ പേരും തീയതിയും അതിന്റെ ബാച്ച് നമ്പറും അടങ്ങിയിരിക്കണമെന്നും നിർബന്ധമുണ്ട്.
അതേസമയം സഊദിയിലേക്ക് ആദ്യമായി വരുന്നവരും ഇഖാമ ഇല്ലാത്തവരും ക്വാറന്റൈൻ ഒഴിവാക്കുന്നതിനായി വാക്‌സിൻ സ്വീകരിച്ചവരാണെങ്കിൽ മുഖീമിന്റെ https://muqeem.sa/#/vaccine-registration/home എന്ന ലിങ്കിൽ രജിസ്‌ട്രേഷൻ പൂർത്തീകരിക്കണം.
………….. …………………… ………………………… ………………
കൂടുതൽ സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക