ഹജ്ജ് 2021: 24 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്തത് നാലര ലക്ഷം പേർ

0
1314

ജിദ്ദ: ഈ വർഷത്തെ ഹജ്ജിനായി രജിസ്ട്രേഷൻ ആരംഭിച്ചതിന് ശേഷം ആദ്യ 24 മണിക്കൂറിനുള്ളിൽ ലഭിച്ചത് 450,000 അപേക്ഷകൾ. അപേക്ഷകരിൽ 60 ശതമാനം പുരുഷന്മാരും 40 ശതമാനം സ്ത്രീകളുമാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വിശദീകരിച്ചു. ഈ മാസം 23 വരെയാണ് രജിസ്ട്രേഷൻ സമയം. പുണ്യ സ്ഥലങ്ങൾക്കുള്ളിൽ തീർത്ഥാടകർക്കായി സ്ഥാപനങ്ങൾക്കും കമ്പനികൾക്കും താമസ കേന്ദ്രങ്ങൾ അനുവദിക്കുന്നതിന്റെ ആദ്യ ഘട്ടം മന്ത്രാലയം പൂർത്തിയാക്കി. ഈ ആഴ്ച അവസാനം വരെ ഇത് തുടരും.

അതേസമയം, ഹജ്ജ് നിർവഹിക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നവരിൽ തിരഞ്ഞെടുക്കുന്നതിന് അപേക്ഷകരുടെ ദേശീയതകളിൽ വേർതിരിവ് ഉണ്ടാകുകയില്ലെന്ന് ഹജ്ജ് ഡെപ്യൂട്ടി മന്ത്രി ഉംറ അബ്ദുൽ ഫത്താഹ് മഷാത് സ്ഥിരീകരിച്ചു. ഇലക്ട്രോണിക് പോർട്ടൽ വഴി എല്ലാ ദേശീയതകൾക്കും രജിസ്ട്രേഷൻ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷത്തിൽ ഹജ് നിർവഹിക്കാത്തവർക്ക് മുൻഗണന നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here