റിയാദ്: യമനിലെ ഹൂതികൾ സഊദിക്ക് നേരെ തൊടുത്ത ഡ്രോൺ പതിച്ചത് അസീറിലെ സ്കൂൾ കെട്ടിടത്തിൽ. സ്കൂളിൽ ഡ്രോൺ തകർന്ന് വീണെങ്കിലും ആളപായം ഉണ്ടായിട്ടില്ലെന്ന് അസീർ മേഖല സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അറിയിച്ചു.
ഇറാൻ പിന്തുണയുള്ള തീവ്രവാദിയായ യമനിലെ ഹൂത്തി മിലിഷിയ വിക്ഷേപിച്ച ഒരു ഡ്രോൺ തകർച്ചയെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചതായി മേഖല സിവിൽ ഡിഫൻസ് ഡെപ്യൂട്ടി മീഡിയ വക്താവ് എഞ്ചിനീയർ അബ്ദുൽ അസീസ് അൽ ജൽബാൻ സ്ഥിരീകരിച്ചു.