സഊദിയിലെ വിവിധയിടങ്ങളിൽ തോരാമഴ; പലയിടങ്ങളിലും മുന്നറിയിപ്പ്

0
4

റിയാദ്: സഊദിയിലെ വിവിധയിടങ്ങളിൽ തോരാമ. ഇന്നലെ രാത്രി മുതൽ ആറാംഹിച്ച മഴ ഇന്ന് രാവിലെയും വിവിധയിടങ്ങളിൽ തുടരുകയാണ്. കിഴക്കൻ പ്രവിശ്യയിൽ മഴ ഉൾപ്പെടെ പലയിടങ്ങളിലും നേരത്തെ തന്നെ സഊദി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ശരിവെച്ച് ഒണ്ടാണ് തുടർ മഴകൾ പെയ്യുന്നത്. ചൊവ്വാഴ്ചത്തെ കാലാവസ്ഥാ റിപ്പോർട്ടിൽ, കിഴക്കൻ പ്രവിശ്യയുടെയും റിയാദിന്റെയും ചില ഭാഗങ്ങളിൽ മിന്നൽ മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്നും മിന്നൽ വെള്ളപ്പൊക്കത്തിന് കാരണമാകുന്ന ശക്തമായ ഇടിമിന്നൽ ഉണ്ടാകുമെന്നും നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി പ്രവചിച്ചിട്ടുണ്ട്.

നജ്‌റാൻ, ജസാൻ, അസീർ, അൽ-ബഹ, മക്കയിലെ ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കാം, ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. ഖസിം, ഹായിൽ, അൽ-ജൗഫ് എന്നിവയുടെ ചില ഭാഗങ്ങളിൽ പൊടിപടലങ്ങൾ ഉയരുന്ന ഉപരിതല കാറ്റ് പ്രതീക്ഷിക്കാം

ചെങ്കടലിൽ ഉപരിതല കാറ്റ് വടക്ക് പടിഞ്ഞാറ് മുതൽ വടക്ക് വരെ മണിക്കൂറിൽ 20-40 കിലോമീറ്റർ വേഗതയിലും അഖബ ഉൾക്കടലിലേക്ക് മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലും വീശുമെന്നും തിരമാലകളുടെ ഉയരം ഒന്ന് മുതൽ രണ്ട് മീറ്റർ വരെയാണെന്നും അഖബ ഉൾക്കടലിലേക്ക് രണ്ടര മീറ്റർ വരെ ഉയരുമെന്നും അഖബ ഉൾക്കടൽ മിതമായതോ പ്രക്ഷുബ്ധമോ ആയിരിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അറേബ്യൻ ഗൾഫിൽ, വടക്കൻ, മധ്യ ഭാഗങ്ങളിൽ വടക്ക് പടിഞ്ഞാറ് മുതൽ വടക്ക് കിഴക്ക് വരെയും തെക്ക് ഭാഗത്ത് വടക്ക് പടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് വരെയും മണിക്കൂറിൽ 12-42 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വരെ കാറ്റ് വീശുമെന്നും മധ്യ, തെക്കൻ ഭാഗങ്ങളിൽ മഴ പെയ്യുന്ന ഇടിമിന്നലുകൾ രൂപപ്പെടുന്നുവെന്നും കാലാവസ്ഥ പ്രവചനത്തിലുണ്ട്. മധ്യ, തെക്കൻ ഭാഗങ്ങളിൽ മഴ പെയ്യുന്ന ഇടിമിന്നലുകൾ രൂപപ്പെടുന്നതോടെ പ്രക്ഷുബ്ധമാകുമെന്നും മുന്നറിയിപ്പിലുണ്ട്.