സഊദി അറേബ്യയിലും കുവൈറ്റിലും ഡ്രോണ്‍ ആക്രമണം; അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ

0
11

ടെഹ്റാൻ: സൗദി അറേബ്യയിലും കുവൈറ്റിലും പുലർച്ചെ ഇറാൻ ഡ്രോണ്‍ ആക്രമണം. എണ്ണ സമ്പന്നമായ കിഴക്കൻ മേഖല ലക്ഷ്യമാക്കി അയച്ച ഡ്രോണുകൾ തങ്ങൾ തകർത്തുവെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സഊദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി തൊടുത്ത ബാലിസ്റ്റിക് മിസൈലും നാല് ഡ്രോണുകളും പ്രതിരോധ സേന വിജയകരമായി തടസ്സപ്പെടുത്തി നശിപ്പിച്ചു. ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.

ഇതിനിടെ ആവശ്യമായി വരുന്ന കാലം വരെ തങ്ങൾ ആക്രമണം തുടരുമെന്നും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ തള്ളിക്കളയുന്നതായും ഇറാൻ വിദേശ കാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.

ഇറാൻ പരാജയപ്പെടുന്നത് വരെ യുദ്ധം തുടരുമെന്ന് ട്രംപ്, എപ്പോൾ അവസാനിപ്പിക്കണമെന്ന് ഇറാൻ തീരുമാനിക്കുമെന്ന് ഐആർജിസി
ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്ന് യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രതികരണം. അമേരിക്കയുമായുള്ള ചർച്ച തങ്ങളുടെ അജണ്ടയിലില്ലെന്ന് അദ്ദേഹം പറഞ്ഞു.