റിയാദ്: സഊദിയിലേക്ക് പ്രവേശിക്കുന്ന വിദേശികൾക്ക് വാക്‌സിനേഷൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. സഊദി സിവിൽ ഏവിയേഷൻ ഇത് സംബന്ധിച്ച് വിമാനകമ്പനികൾക്ക് സർക്കുലർ അയച്ചിട്ടുണ്ട്. വിദേശികളും അവരുടെ ആശ്രിതരും മുഖീം സെറ്റിയിൽ വാക്‌സിനേഷൻ രജിസ്‌ട്രേഷൻ പൂർത്തീകരിക്കണമെന്നാണ് നിർദേശം. ബുധനാഴ്ച മുതൽ രജിസ്‌ട്രേഷൻ നടത്താത്തവർക്ക് പ്രവേശനം നിഷേധിക്കും.
ഇക്കാര്യം ഉറപ്പ് വരുത്താനാണ് വിമാന കമ്പനികൾക്ക് ഗാക നിർദേശം നൽകിയത്. മുഖീമിൽ രജിസ്റ്റർ ചെയ്തതായി മൊബൈലുകളിൽ ലഭിച്ച സന്ദേശമോ രജിസ്റ്റർ ചെയ്ത ശേഷമുള്ള പ്രിന്റോ എയർപോർട്ടിൽ കാണിച്ചിരിക്കണമെന്നും ഇത് ഉദ്യോഗസ്ഥർ പാസ്‌പോർട്ട് നമ്പറുപയോഗിച്ച് മുഖീമിൽ പരിശോധിച്ചുറപ്പുവരുത്തുകയും വേണമെന്നും സർക്കുലറിൽ വ്യക്തമാക്കി. വ്യവസ്ഥ പാലിക്കാതിരുന്നാൽ സർക്കാർ തീരുമാനങ്ങൾ ലംഘിച്ചതായി കണക്കാക്കി കർശന നടപടികൾ സ്വീകരിക്കുമെന്നും അറിയിപ്പിലുണ്ട്.
…… ………… ………….. …………… ………….. …………
കൂടുതൽ സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം