റിയാദ്: സഊദിയിൽ നാളെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റും ചൂടും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കിഴക്കൻ മേഖലയിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് അടിച്ചു വീശുമെന്നാണ് കണക്ക് കൂട്ടൽ. പകൽ സമയത്തായിരിക്കും കൂടുതൽ കാറ്റ്.
റിയാദ്, ഖസീം പ്രദേശങ്ങളിലും ഹായിൽ, വടക്കൻ അതിർത്തികൾ, മദീന, മക്ക എന്നിവിടങ്ങളിലും തബൂക്ക് പ്രദേശത്തിന്റെ തീരപ്രദേശങ്ങളിലും പൊടിയും പൊടിക്കാറ്റും സജീവമായിരിക്കും. ജസാന്റെ ഉയർന്ന പ്രദേശങ്ങളിൽ ഇടിയോട് കൂടെയുള്ള മഴയും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
പടിഞ്ഞാറൻ മേഖകലകളിലും മക്കയെ കൂടാതെ തബൂക്ക്, മദീന, പ്രവിശ്യയുടെ തീര പ്രദേശങ്ങളിലും 48 ഡിഗ്രി സെൽഷ്യസ് വരെ ചൂട് രേഖപ്പെടുത്തും. അൽ സൗദയിലായിരിക്കും ഏറ്റവും കുറഞ്ഞ താപനില. അൽ സൗദയിൽ 15 ഡിഗ്രിയായിരിക്കും താപനിലയായി രേഖപ്പെടുത്തുമെന്നും കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.
സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക👇