Thursday, 12 December - 2024

ഹജ്ജിന് മൂന്ന് പാക്കേജുകൾ മാത്രം, യാത്രക്ക് ബസുകൾ മാത്രം, കൂടുതൽ വിവരങ്ങൾ അറിയാം

മക്ക: സഊദിക്കകത്തെ സ്വദേശികളും വിദേശികളും ഉൾപ്പെടെ അറുപതിനായിരം ഹാജിമാരുമായി ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ നടക്കുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം പ്രഖ്യാപിച്ചതിനു പിന്നാലെ കർമ്മങ്ങളുമായി ബന്ധപ്പെട്ട ഏതാനും വിവരങ്ങളും പുറത്ത്. ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായി മൂന്ന് തരത്തിലുള്ള പാക്കേജുകൾ മാത്രമേ ഉണ്ടാകൂവെന്ന് ബന്ധപ്പെട്ട വകുപ്പുകളെ ഉദ്ധരിച്ചു അൽ അറബിയ ചാനൽ റിപ്പോർട്ട് ചെയ്തു.

ഇവയിൽ രണ്ട് പാക്കേജുകളിലെ ഹാജിമാർക്കുള്ള താമസ സൗകര്യം മിനയിലെ ഹൗസിംഗ് ടവറുകളിലാണെന്നും മൂന്നാമത്തെ പാക്കേജ് ഹാജിമാരുടെ താമസം കാംപുകളിലായിരിക്കുമെന്നും അൽ അറബിയ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം മശാഇർ ട്രെയിനിലൂടെയുള്ള ഗതാഗതവും ഉണ്ടായിരിക്കില്ല. മുഴുവൻ സമയങ്ങളിലും ശാരീരിക അകലം പാലിക്കൽ, പ്രതിരോധ നടപടികൾ പാലിക്കൽ എന്നിവ ഉറപ്പാക്കുന്നതിനാൽ ഹാജിമാരുടെ യാത്ര ബസുകളിൽ മാത്രമായിരിക്കും.

തീർത്ഥാടകരുടെ താപനില തുടർച്ചയായി അളക്കുന്നതിനായി മിനയിൽ പ്രത്യേക മെഡിക്കൽ ടീമുകളുണ്ടാകും. മക്കയിൽ മാത്രം തീർത്ഥാടകരെ സേവിക്കാൻ പത്ത് ആശുപത്രികളും മറ്റു പുണ്യ നഗരികളിൽ മൂന്ന് അത്യാധുനിക സംവിധാനങ്ങളോടെയുള്ള ആശുപത്രികളും ഉണ്ടാകും.

അതേസമയം, ഈ വർഷം സഊദികളുടെയും രാജ്യത്തിനാകത്തെ വിദേശ തീർഥാടകരുടെയും ശതമാനവുമായി ബന്ധപ്പെട്ട് ശതമാനം ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും അപേക്ഷകൾ സ്വീകരിക്കുനതോടെ ഈ വർഷം തീർഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ നടക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. നാളെ ഉച്ചക്ക് ഒരു മണിയോടെയാണ് രജിസ്ട്രേഷൻ ആരംഭിക്കുക

Most Popular

error: