സഊദി പ്രവാസികൾക്ക് സ്വന്തം നാട്ടിൽ നിന്നും “തവക്കൽന” തുറക്കാൻ കഴിയുമെന്ന വാർത്ത ഏവരും സന്തോഷത്തോടെയാണ് വരവേറ്റത്. നാട്ടിൽ നിന്നും സഊദിയിൽ എത്തുന്നവർക്ക് തവക്കൽനയിലെ ഇമ്മ്യൂൺ സ്റ്റാറ്റസ് പരിശോധിച്ച്, സഊദിയിലെ നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കപ്പെടുമെന്നതാണ് ഏവരെയും ഈ വാർത്ത ആകർഷിച്ചത്. എന്നാൽ, നിലവിലെ ഏറ്റവും വലിയ പ്രശ്‌നം നാട്ടിലുള്ള പലർക്കും നിലവിൽ “തവക്കൽന” ഇല്ലാ എന്നതോ “തവക്കൽന” രജിസ്റ്റർ ചെയ്യുന്നതിനായി ആവശ്യമുള്ള അബ്ഷിർ ഇല്ലാ എന്നതോ അതിനെല്ലാം പുറമെ ഇതെല്ലാം അപ്‌ഡേറ്റ് ചെയ്യപ്പെട്ടിരുന്ന മൊബൈൽ നമ്പർ നിശ്ചലമായതോ ഒക്കെ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. നിലവിലെ പരിഹാര മാർഗ്ഗങ്ങൾ അറിയാം
അബ്ഷിർ ഉള്ളവർക്ക് എങ്ങനെ “തവക്കൽന” രജിസ്റ്റർ ചെയ്യാം?
1: തവക്കൽന ആപ്ലിക്കേഷൻ ഡൌൺ ലോഡ് ചെയ്യുക. ആൻഡ്രോയിഡ് ആപിന് ഇവിടെ ക്ലിക്ക് ചെയ്യുക, ഐ ഓ എസ് ആപിന് ഇവിടെ ക്ലിക്ക് ചെയ്യുക.
2: അപ്ലിക്കേഷൻ തുറന്ന് “സൈൻ അപ്പ്” ക്ലിക്കുചെയ്യുക.
3: Citizen / Resident തിരഞ്ഞെടുക്കുക
4: ഇഖാമ നമ്പറും ജനന തീയതിയും നൽകുക, തുടർന്ന് NEXT ക്ലിക്കുചെയ്യുക.
5: ഈ സമയം അബ്ഷിറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എത്തുന്ന രഹസ്യ കോഡ് ഇവിടെ നൽകുക.
6: ഒരു പാസ്‌വേഡ് സൃഷ്‌ടിക്കുക (പാസ്‌വേഡിൽ കുറഞ്ഞത് 8 പ്രതീകങ്ങളെങ്കിലും ഉണ്ടായിരിക്കണം, ചെറിയക്ഷരവും വലിയക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ചേർത്തുള്ള പാസ്‌വേഡ് ആയിരിക്കണം).
7: താമസസ്ഥലം തിരഞ്ഞെടുക്കുക.
8: നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകുക, ചോദ്യങ്ങൾ ഇപ്രകാരമാണ്
- കഴിഞ്ഞ രണ്ടാഴ്ചയായി നിങ്ങൾ രാജ്യത്തിന് പുറത്താണോ?
- കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊവിഡ് -19 സ്ഥിരീകരിച്ച ഒരു വ്യക്തിയുമായി നിങ്ങൾ അടുത്ത ബന്ധം പുലർത്തിയിട്ടുണ്ടോ?
- നിങ്ങൾക്ക് കടുത്ത പനി ഉണ്ടോ?
- നിങ്ങൾക്ക് ചുമ ഉണ്ടോ?
9: ഇതിനുള്ള ഉത്തരങ്ങൾ നൽകി OK നൽകുന്നതോടെ തവക്കൽന രജിസ്റ്റർ ചെയ്യപ്പെടും.
അബഷിർ ഇല്ലാത്തവർ അല്ലെങ്കിൽ അബഷിറിൽ രജിസ്റ്റർ ചെയ്യാത്തവർ എങ്ങനെ തവക്കൽനയിൽ രജിസ്റ്റർ ചെയ്യും?
1: സുഹൃത്തിന്റെ അബ്ഷിർ ലോഗിൻ ചെയ്യുക
2: കമ്പ്യുട്ടറിൽ ആണെങ്കിൽ MY SERVICE ക്ലിക്ക് ചെയ്യുക
3: ജനറൽ സർവ്വീസ് സെലെക്റ്റ് ചെയ്യുക
4: Register A Mobile number with Tawakkalna സെലെക്റ്റ് ചെയ്യുക
5: രജിസ്റ്റർ ചെയ്യേണ്ട മൊബൈൽ നമ്പർ, അദ്ദേഹത്തിന്റെ ഇഖാമ നമ്പർ, ജനന തിയ്യതി നൽകുക.
6: ശേഷം ലഭിക്കുന്ന OTP അടിക്കുക.
മൊബൈൽ അബ്ഷിർ ആണെങ്കിൽ
1: അബ്ഷിർ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക
2: Individuals ക്ലിക്കുചെയ്യുക
3: Services തിരഞ്ഞെടുക്കുക
4: പൊതു സേവനങ്ങളിൽ ക്ലിക്കുചെയ്യുക
5: Register A Mobile number with Tawakkalna സെലെക്റ്റ് ചെയ്യുക
6: രജിസ്റ്റർ ചെയ്യേണ്ട മൊബൈൽ നമ്പർ, അദ്ദേഹത്തിന്റെ ഇഖാമ നമ്പർ, ജനന തിയ്യതി നൽകുക.
7: ശേഷം ലഭിക്കുന്ന OTP അടിക്കുക.
നിലവിൽ തവക്കൽന ആപ്ലിക്കേഷൻ അറിയിച്ചത് പ്രകാരമായുള്ള കാര്യങ്ങളാണ് ഇവ. നാട്ടിലുള്ള സുഹൃത്തുക്കളിൽ അബ്ഷിർ ഇല്ലാത്തവർക്ക് സഊദിയിൽ നിലവിലുള്ള സുഹൃത്തുക്കളെ ബന്ധപ്പെട്ട് അവരുടെ അബഷിർ വഴി ആക്റ്റിവ് ആയ സഊദി മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. എന്നാൽ, അബ്ഷിർ ഉള്ളവരിൽ അത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ കൈവശം ഇല്ലാത്തവർക്ക് (മൊബൈൽ സിം ആക്റ്റിവ് അല്ലാതിരിക്കുക, നഷ്ടപ്പെടുക) നിലവിലെ സാഹചര്യത്തിൽ നാട്ടിൽ നിന്നും ഒന്നും ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നില്ല.
അവർ ആദ്യം തങ്ങളുടെ അബ്ഷിർ അകൗണ്ട് ആക്റ്റിവ് ആക്കാനായി കിയോസ്‌ക് മെഷീനിൽ പോയി ഫിംഗർ നൽകി മൊബൈൽ നമ്പർ ആദ്യം അപ്‌ഡേറ്റ് ചെയ്യുകയാണ് വേണ്ടത്. അത്കൊണ്ട് തന്നെ, നാട്ടിലായവർക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. അബ്ഷിറിൽ രജിസ്റ്റർ ചെയ്ത, മൊബൈൽ നമ്പർ ആക്റ്റിവ് അല്ലാത്തവർക്ക് എന്തെകിലും മാർഗ്ഗം ഉണ്ടെങ്കിൽ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.
വീഡിയോ
സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക