Saturday, 27 July - 2024

പരീക്ഷണ വിവരങ്ങൾ അപൂർണം: ഇന്ത്യയുടെ കൊവാക്സിന് യു.എസ് അനുമതിയില്ല

വാഷിങ്ടൺ: ഇന്ത്യയുടെ സ്വന്തം വാക്സിൻ ആയ കൊവാക്സിന് അമേരിക്ക അനുമതി നിഷേധിച്ചു. ഇന്ത്യ സ്വന്തം വികസിപ്പിച്ചെടുത്ത ആദ്യ വാക്സിനായ കൊവാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നിഷേധിച്ച് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എ ഫ്.ഡി.എ) ആണ് കൊവാക്സിന്റെ അപേക്ഷ തള്ളിയത്. യു.എ സ്. കൊവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിന്റെ യു.എ സിലെ വാക്സിനേഷൻ പങ്കാളിയായ ഒഷുഗെയാണ് അനുമതിക്കായി യുഎസ് സർക്കാരിനെ സമീപിച്ചത്.

അപൂർണമായ പരി ക്ഷണ വിവരങ്ങൾ നൽകിയതിനാലാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എ ഫ്.ഡി.എ) കൊവാക്സിന്റെ അപേക്ഷ തള്ളിയത്. കൊവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയായിട്ടില്ലാത്തതിനാൽ ലോകാരോഗ്യ സംഘടനയും കൊവാക്സിന് അനുമതി നൽകിയിട്ടില്ല.  ഇത് കൂടി കഴിഞ്ഞ ശേഷമേ ലോകാരോഗ്യ സംഘടന ഉൾപ്പെടെ വാക്സിന് അനുമതി നൽകൂ.

മാർച്ച് മുതലാണ് കൊവാക്സിൻ ഇന്ത്യ യിൽ ഉപയോഗത്തിന് അനുമതി ലഭിച്ചത്. യു.എസിൽ കൊവാക്സിന് ലൈസൻസ് ലഭിക്കാൻ തീവ്രശ്രമം നടത്തുകയാണ് ഭാരത് ബയോടെക്. വാക്സിൻ സുരക്ഷിതമാണെന്നു തെളിയിക്കാൻ മനുഷ്യരി ൽ നടത്തിയ ക്ലിനിക്കൽ ഗവേഷ ണ വിവരങ്ങളാണ് എഫ്.ഡി.എ തേടിയത്.

കൊവാക്സിൻ അനുമതിക്കായി ഗൾഫ് രാജ്യങ്ങളെ സമീപചിച്ചിട്ടുണ്ടെന്ന് സഊദി ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ എംബസികൾ അറിയിച്ചിരുന്നു. എന്നാൽ, ലോകാരോഗ്യ സംഘടന അമേഗീകരിക്കാതിരിക്കുകയും അമേരിക്ക ഉൾപ്പെടെ ഇത് തള്ളിക്കളഞ്ഞതായുള്ള വാർത്തകൾ പുറത്ത് വരുന്നതിനിടെ ഗൾഫ് രാജ്യങ്ങളും അനുമതി നൽകാൻ ഇടയില്ല.

Most Popular

error: