Saturday, 27 July - 2024

സന്ദർശകരെ മാടി വിളിച്ച് ‘ജിദ്ദ സൂപ്പർ ഡോം’

ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടത്തിെൻറ ആകൃതിയിൽ നിർമിച്ച ഒാഡിറ്റോറിയമായ ‘ജിദ്ദ സൂപ്പർ ഡോം’ സന്ദർശകരെ സ്വീകരിച്ചു തുടങ്ങി. 34,000 ചതുശ്രമീറ്റർ വിസ്തീർണവും 46 മീറ്റർ ഉയരവും 210 മീറ്റർ വ്യാസവുമുള്ള താഴികക്കുട ഹാളിലാണ് മേഖലയിലെ നൂറിലധികം പദ്ധതികൾ വിവരിക്കുന്ന ഡിജിറ്റൽ പദ്ധതി പ്രദർശനം ആരംഭിച്ചത്. സന്ദർശകരെ ആകർഷിക്കുന്ന വിധത്തിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.

മക്കയുടെ പുനർനിർമാണം, മേഖലയിലെ കടൽക്കരയുടെ വികസനം, ഹറമൈൻ ട്രെയിൻ പദ്ധതി, കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ആരോഗ്യം, വിദ്യാഭ്യാസം, വെള്ളം എന്നീ വകുപ്പുകൾക്കു കീഴിലെ വികസന പദ്ധതികൾ, മറ്റു സേവനങ്ങൾ എന്നിവ പ്രദർശനത്തിലുണ്ട്.

ഒരാഴ്ച നീളുന്ന പ്രദർശനം രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെയും വൈകീട്ട് അഞ്ചു മുതൽ രാത്രി 10 വരെയുമാണ്.

Most Popular

error: