റിയാദ്: ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ്ന്റെ പുതിയ വകഭേദമായ ഡെൽറ്റ യുടെ സ്ഥിതിഗതികൾ സഊദി ആരോഗ്യ മന്ത്രാലയം വിലയിരുത്തി. ഇതിനെ നേരിടാൻ ഒറ്റ ഡോസ് കൊണ്ട് സാധിക്കില്ലെന്നും അതിനാലാണ് ബ്രിട്ടൻ മുഴുവൻ ആളുകൾക്കും രണ്ട് ഡോസ് നിർബന്ധം ആക്കിയതെന്നും ആരോഗ്യ മന്ത്രാലയ പ്രതിരോധ സെക്രട്ടറി ഡോ: അബ്ദുല്ല അസീരി അവലോകനത്തിൽ വ്യക്തമാക്കി.
കൊറോണ വൈറസിന്റെ പരിവർത്തനം ചെയ്ത പതിപ്പിനെ നേരിടാൻ ഒരു ഡോസ് മാത്രം മതിയാകാത്തതിനാൽ, ബ്രിട്ടനിൽ രണ്ടാമത്തെ ഡോസ് എല്ലാവർക്കും പെട്ടെന്ന് തന്നെ നൽകാൻ അവിടത്തെ സർക്കാരിനെ പ്രേരിപ്പിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു.
“ഡെൽറ്റ” ലോകത്തിലെ നിരവധി രാജ്യങ്ങളിൽ വ്യാപിക്കാൻ തുടങ്ങിയിട്ടുണ്ട്. ചൈനയിലെ ഗ്വാങ്‌ഷായി നഗരം വരെ ഈ വകഭേദം സംഭവിച്ച അണുബാധകൾക്ക് സാക്ഷ്യം വഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു
ഇന്ത്യയിൽ കണ്ടെത്തിയ കൊവിഡ് വകഭേദം വിശകലനം ചെയ്ത് സഊദി ആരോഗ്യ മന്ത്രാലയം
2312