റിയാദ്: ആഘോഷ പരിപാടിക്കിടയിലേക്ക് ഹൂതി മിസൈൽ പതിച്ചതിനെ തുടർന്ന് 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യമനിലെ വിമത വിഭാഗമായ ഹൂതികൾ തൊടുത്ത മിസൈലാണ് ആഘോഷ പരിപാടികൾക്കിടെയിലേക്ക് പതിച്ചത്. ഗവണ്മെന്റ് അധീനതയിലുള്ള മആരിബ് സിറ്റിയിലെ ഗ്യാസ് സ്റ്റേഷന് സമീപത്തെ ആഘോഷം നടക്കുന്ന സ്ഥലത്താണ് മിസൈൽ പതിച്ചത്.
സംഭവത്തിൽ പതിനേഴ് പേർ കൊല്ലപ്പെട്ടതിനു പുറമെ അഞ്ചു വയസുകാരി പെൺകുട്ടിയടക്കം ചിലരുടെ മൃതദേഹങ്ങൾ പൂർണമായും കത്തിയമരുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേറ്റതായും മആരിബ് ഗവർണർ പ്രസ്സ് സിക്രട്ടറി അലി അൽ ഗുലീസി പറഞ്ഞു. നേരത്തെയും മആരിബ് സിറ്റിക്ക് നേരെ ഹൂതി ആക്രമണങ്ങൾ ഉണ്ടായിരുന്നു. അതെ സമയം ഇന്നത്തെ ആക്രമണത്തിൽ ഹൂതികളുടെ പ്രതികരണം പുറത്ത് വന്നിട്ടില്ല