ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റർ ഷറഫിയ്യ സോൺ മീറ്റിംഗ് ഏരിയ തലങ്ങളിലെ വിശദമായ ചർച്ചകൾ കൊണ്ടും ഷറഫിയ്യയുടെ പഴയ ചരിത്രം അയവിറക്കിയും പഴയ കാല പ്രവർത്തകരെ ഓർമ്മിച്ചും നടന്നത് ശ്രദ്ധേയമായി. കൊവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന പരിപാടി എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സലീം നിസാമി അധ്യക്ഷത വഹിച്ചു.
ഷറഫിയ്യ സോണിൽ പെട്ട പതിനൊന്നു ഏരിയയിലെയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ ഏരിയ തലത്തിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. എസ് ഐ സി സെൻട്രൽ കമ്മിറ്റിയുടെ റമദാൻ കാംപയിന്റെ ഭാഗമായി നടന്ന ക്വിസ് മത്സരത്തിലെ ഗ്രാൻഡ് വിന്നർ മുഹമ്മദ് റഹ്ഫത് അരീക്കോടിനെ അഭിനന്ദിച്ചു. എസ് ഐ സി സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ഉസ്മാൻ എടത്തിൽ അനുമോദന പ്രസംഗം നടത്തി.
എസ് ഐ സി സെൻട്രൽ കമ്മിറ്റി ചെയർമാൻ നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷാദ് അൻവരി മോളൂർ സമാപന പ്രസംഗം നടത്തി. സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി, സുലൈമാൻ ദാരിമി, അൻവർ ഫൈസി, മുസ്തഫ ഫൈസി തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
എസ് ഐ സി മേഖല ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് കൂളത്ത് സ്വാഗതവും മുഹമ്മദലി മുസ്‌ലിയാർ കാപ്പ് നന്ദിയും പറഞ്ഞു.