Sunday, 6 October - 2024

കൊറോണ വാക്‌സിൻ; വ്യത്യസ്‌ത കമ്പനിയുടെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ബഹ്‌റൈൻ, യുഎഇ അനുമതി

ദുബൈ: കൊവിഡിനെതിരെയുള്ള വാക്‌സിൻ ഡോസുകൾ ഒരേ കമ്പനിയുടേതാകണമെന്ന നിബന്ധനകളിൽ പതിയെ മാറ്റം വരുന്നു. രണ്ടാം ഡോസ് വ്യത്യസ്‌ത കമ്പനികളുടേത് സ്വീകരിക്കുന്നതിൽ കുഴപ്പമില്ലെന്ന് ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായങ്ങൾ പുറത്ത് വരുന്നതിനിടെയാണ് ബഹ്‌റൈൻ, യുഎഇ രാജ്യങ്ങൾ വ്യത്യസതമായ കമ്പനികളുടെ ഡോസ് സ്വീകരിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ചൈനയുടെ സിനോഫം വാക്‌സിൻ സ്വീകരിച്ചവർക്ക് ഫൈസർ വാക്‌സിൻ ബൂസ്റ്റിങ് ഡോസ് ആയി നൽകാനാണ് ഇരു രാജ്യങ്ങളും അനുമതി നൽകിയിരിക്കുന്നതെന്ന് അൽ അറബിയ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

ചൈന നാഷണൽ ഫാർമസ്യുട്ടികൾ ഗ്രൂപ്പ് നിർമ്മിക്കുന്ന വാക്സിനാണ്‌ സിനോഫം ഇതിന്റെ രണ്ടു ഡോസുകൾ സ്വീകരിച്ചവർക്കാണ് ഫൈസർ ബയോൺ ടെക്ക് വാക്‌സിൻ ബൂസ്റ്റർ ഡോസായി നൽകുക. വാക്‌സിൻ ഇറങ്ങിയ ആദ്യ ഘട്ടങ്ങളിൽ തന്നെ സിനോഫം വാക്‌സിന് അംഗീകാരം നൽകിയ രാജ്യങ്ങളാണ് യുഎഇ യും ബഹ്‌റൈനും. രണ്ടാമത്തെ ഷോട്ട് നൽകി ആറുമാസത്തിനുശേഷം ബൂസ്റ്റർ ഷോട്ട് ലഭ്യമാണെന്നും അബുദാബിയിൽ ഇത് ലഭ്യമാണെന്നും സ്‌റ്റേറ്റ് ഫണ്ട് മുബാദല ആരോഗ്യ പ്രതിനിധി പറഞ്ഞു. എന്നാൽ, മറ്റൊരു വാക്സിൻ ഒരു ബൂസ്റ്റർ ഷോട്ടായി നൽകാമെങ്കിലും അത് സ്വീകർത്താവിന്റെ വിവേചനാധികാരത്തിലാണെന്നും ആരോഗ്യ വിദഗ്ധർ ശുപാർശകൾ നൽകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹ്‌റൈനിൽ ഒരു സർക്കാർ പ്രതിനിധിയും സമാനമായാണ് പ്രതികരിച്ചത്. തുടക്കത്തിൽ ഏത് വാക്സിൻ ഉപയോഗിച്ചാലും യോഗ്യരായവർക്ക് ഫൈസർ ബയോൺടെക് അല്ലെങ്കിൽ സിനോഫാർം വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് ലഭിക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാൽ, “ഏത് ബൂസ്റ്റർ ഷോട്ട് തിരഞ്ഞെടുക്കണമെന്ന് സർക്കാർ ശുപാർശ ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടാം ഡോസ് വ്യത്യസ്‌ത കമ്പനികളുടെ ആകുന്നതിൽ കുഴപ്പമില്ലെന്ന് കഴിഞ്ഞ ദിവസം സഊദി ആരോഗ്യ വിദഗ്‌ധൻ അഭിപ്രായപ്പെട്ടിരുന്നു. ഏത് വാക്സിന്റെയും ആശയം ആന്റി ബോഡികൾ പുറപെപടുവിച്ച് ശരീരത്തെ കൂടുതൽ പ്രതിരോധ ശക്തി സജീവമാക്കുക എന്നതാണെന്നുമാണ് സാംക്രമിക രോഗ വിദഗ്‌ധൻ ഡോ: വാഇൽ അഭിപ്രായപ്പെട്ടത്.

അതേസമയം, സഊദിയിൽ ഇപ്പോഴും നാൾ തരാം വാക്സിനുകള്ക്ക് മാത്രമാണ് അനുമതിയുള്ളുവെന്ന്എം സഊദി ഫുഡ് ആൻഡ് ഡ്രഗ്‌സ് അതോറിറ്റി വീണ്ടും വ്യക്തമാക്കി. മറ്റു വാക്‌സിനുകൾക്ക് സഊദി അറേബ്യാ ഇത് വരെ അംഗീകാരം നൽകിയിട്ടില്ല. ഫൈസർ ബയോൺ ടെക്, ആസ്ത്ര സെനിക കോവിഷീൽഡ്‌, മോഡെർണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ കോവിഡ് വാക്സിനുകൾക്കാണ് സഊദി അറേബ്യ ഇത് വരെ അംഗീകാരം നൽകിയത്.

 

Most Popular

error: