Thursday, 12 September - 2024

കൊറോണക്കെതിരെയുള്ള പ്രതിരോധ നടപടികൾ; സഊദി അറേബ്യ ആഗോള തലത്തിൽ ഏറ്റവും മുന്നിൽ

റിയാദ്: കൊറോണ മഹാമാരിക്കെതിരെയുള്ള പ്രതികരണത്തിൽ സഊദി അറേബ്യ ആഗോള തലത്തിൽ ഒന്നാമത്. സർക്കാരിന്റെയും സംരംഭകരുടെയും കൊറോണക്കെതിരെയുള്ള പ്രതികരണം സഊദിയിൽ അതിശകതമാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 2020-21 വർഷത്തെ ആഗോള സംരംഭകത്വ മോണിറ്റർ (ജിഇഎം) ആണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള സംരംഭകത്വ പുരോഗതിയിൽ സഊദി അറേബ്യയും ഏഴാം സ്ഥാനം നേടിയാതായതും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബിസിനസ് ആന്റ് എന്റർപ്രണർഷിപ്പിന്റെ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ കോളേജ് (എം.ബി.എസ്.സി), ബാബ്‌സൺ ഗ്ലോബൽ സെന്റർ ഫോർ എന്റർപ്രണർഷിപ്പ് ലീഡർഷിപ്പ് (ബി.ജി.സി.എൽ) എന്നിവയുമായി സഹകരിച്ചാണ് റിപ്പോർട്ട് പുറത്തിറക്കിയത്.

ബിസിനസ്സ് സൂചികയിൽ 22-ാം സ്ഥാനത്ത് നിന്നാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഈ കുതിച്ചുചാട്ടം സംരംഭകത്വ അന്തരീക്ഷത്തിലെ അനുകൂല ഘടകങ്ങൾ മൂലമാണെന്നാണ് കരുതുന്നത്. ഇതോടൊപ്പം, ഒരു ബിസിനസ്സ് ആരംഭിക്കുന്നതിന് അവസരങ്ങൾ നൽകുന്നതിലും സഊദി അറേബ്യഏറ്റവും മുന്നിലാണ്. സഊദിയിൽ ബിസിനസ് ആരംഭിക്കാൻ ഇൻഫ്രാസ്ട്രക്ചറിൽ നിന്ന് ഓഫീസ് സ്ഥലം, വാണിജ്യ സൈറ്റുകൾ, ഇന്റർനെറ്റ്, മറ്റ് പൊതു സേവനങ്ങൾ എന്നിവ പോലുള്ള നിരവധി സേവനങ്ങളിലേക്ക് എളുപ്പത്തിൽ മുന്നേറാൻ കഴിയുമെന്നതാണ് രാജ്യത്തെ മുന്നോട്ട് എത്തിക്കുന്നത്. ഈ നേട്ടം മൂലം സൂചികയിൽ 35 ആം സ്ഥാനത്ത് നിന്ന് രണ്ടാം റാങ്കിലേക്കാണ് സഊദി കുതിച്ചെത്തിയത്.

ചെറുകിട, ഇടത്തരം സംരംഭങ്ങളിലും സഊദി വിഷൻ 2030 ന്റെ സ്വാധീനമാണ് ഈ നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്നുവെന്ന് ചെറുകിട, ഇടത്തരം സംരംഭ ജനറൽ അതോറിറ്റി ഗവർണർ സാലിഹ് ബിൻ ഇബ്രാഹിം അൽ റഷീദ് പറഞ്ഞു.

Most Popular

error: