ജിദ്ദ: ഇരു പുണ്യ നഗരികളെയും ജിദ്ദ നഗരിയെയും ബന്ധിപ്പിച്ച് ഓടുന്ന ഹറമൈൻ ട്രെയിൻ തട്ടി ഒരാൾ മരണപ്പെട്ടു. അശ്രദ്ധമായി റയിൽവേ ട്രാക്കിലൂടെ നടക്കുകയായിരുന്ന യുവാവാണ് മരണപ്പെട്ടത്. മക്ക സ്റ്റേഷന് നാല് കിലോമീറ്റർ ദൂരെ ഇന്ന് രാവിലെയാണ് അപകടം നടന്നത്.
റെയിൽവേ ട്രാക്കിൽ ക്രമരഹിതമായി ഇയാൾ സഞ്ചരിക്കുകയായിരുന്നുവെന്ന് ഹറമൈൻ ട്രെയിൻ പദ്ധതി നടത്തിപ്പുകാരായ സ്‌പാനിഷ് കമ്പനി പ്രസ്‌താവനയിൽ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.