ദോഹ: ഖത്തറിൽ ട്രാൻസിറ്റ് വിസയിൽ എത്തി തുടർയാത്ര സാധ്യമാകാതെ കുടുങ്ങിയ ഇന്ത്യൻ പൗരന്മാർക്ക് ആശ്വാസമായി ദോഹയിലെ ഇന്ത്യൻ എംബസിയുടെ ഇടപെടൽ. ഇവർക്ക് സൗദി അറേബ്യ വഴി യാത്ര ചെയ്യുന്നതിനായുള്ള താൽക്കാലിക ട്രാൻസിറ്റ് വിസ നടപടികൾ സുഗമമാക്കാൻ എംബസി പ്രത്യേക രജിസ്ട്രേഷൻ സൗകര്യം ഒരുക്കി. സൗദി അറേബ്യയിൽ നിന്നും ഇന്ത്യയിലേക്കോ മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കോ (Confirmed Tickets) കൈവശമുള്ളവർക്കാണ് ഈ സേവനം പ്രയോജനപ്പെടുത്താവുന്നത്.
യാത്രക്കാർക്ക്
https://forms.gle/oTwqEQYa4z220X4W
7 എന്ന ലിങ്ക് വഴി വിവരങ്ങൾ രജിസ്റ്റർ ചെയ്യാം. ഖത്തറിലേക്ക് എത്തിയ വിമാന ടിക്കറ്റിന്റെ (Inward ticket) പകർപ്പും, സൗദിയിൽ നിന്നുള്ള തുടർയാത്രയുടെ കൺഫേംഡ് ടിക്കറ്റും അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഖത്തർ-സൗദി അതിർത്തിയായ സൽവ (Salwa Border) വരെയുള്ള യാത്രയും, അവിടെനിന്ന് സൗദിയിലെ
വിമാനത്താവളങ്ങളിലേക്കുള്ള യാത്രാ സൗകര്യങ്ങളും അപേക്ഷകർ തന്നെ സ്വന്തം നിലയിൽ കണ്ടെത്തേണ്ടതാണ്.
അപേക്ഷകൾ പരിഗണിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എംബസിക്ക് ചുരുങ്ങിയത് 48 മണിക്കൂർ സമയം ആവശ്യമാണ്. അതിനാൽ യാത്രാ തീയതിക്ക് മതിയായ സമയം മുൻകൂട്ടി കണ്ട് മാത്രമേ രജിസ്ട്രേഷൻ നടത്താവൂ എന്ന് അധികൃതർ വ്യക്തമാക്കി.
…





