Wednesday, 17 April - 2024

കൊവിഡ് കുറയുന്നു; ഖത്തറിൽ ഇളവുകൾ പ്രഖ്യാപിച്ചു, മൂന്ന് ഘട്ടമായി നൽകുന്ന ഇളവുകൾ ഇങ്ങനെ 

ദോഹ: രാജ്യ​ത്ത്​ കൊവി​ഡ്​ രോ​ഗി​ക​ൾ കു​റ​ഞ്ഞു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങളിൽ ഇളവ് വരുത്തുന്നു. ഇതിന്റെ ഭാഗമായി ആദ്യ​ഘ​ട്ടം നാളെ മു​ത​ൽ തു​ട​ങ്ങും. വാ​ക്​​സി​ൻ ര​ണ്ടു​ ഡോ​സും എ​ടു​ത്ത​വ​ർ​ക്ക്​​ നി​ര​വ​ധി ഇ​ള​വു​ക​ളാ​ണ്​ ലഭിക്കുക. മൂ​ന്ന്​ ആ​ഴ്​​ച​ക​ൾ നീ​ളു​ന്ന നാ​ലു ​ഘ​ട്ട​ങ്ങ​ളാ​യി എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും നീ​ക്കും. ര​ണ്ടാം ​ഘ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്ക​ൽ ജൂ​ൺ 18 മു​ത​ലും മൂ​ന്നാം​ഘ​ട്ടം ജൂ​ലൈ ഒ​മ്പ​തു​ മു​ത​ലും നാലാം ​ഘ​ട്ടം ജൂ​ലൈ 30 മു​ത​ലു​മാ​ണ്​ ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങു​ക.

ബാ​ർ​ബ​ർ ഷോ​പ്പ്, ജിം​നേ​ഷ്യം, സി​നി​മ തി​യ​റ്റ​ർ, മ​സ്സാ​ജ്​ പാ​ർ​ല​റു​ക​ൾ എ​ന്നി​വയിൽ വാക്സിന് എടുത്തവർക്ക് പ്രവേശനം നൽകും. ഈ ​സ്​​ഥാ​പ​ന​ങ്ങ​ൾ ആ​കെ ശേ​ഷി​യു​ടെ 30 ശ​ത​മാ​ന​ത്തി​ലാ​ണ്​ പ്ര​വ​ർ​ത്ത​നം പുനഃരാ​രം​ഭി​ക്കേ​ണ്ട​ത്. ജീ​വ​ന​ക്കാ​രും വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രാ​ക​ണ​മെ​ന്ന​ത്​ നി​ർ​ബ​ന്ധ​മാ​ണ്.

മറ്റു ഇളവുകൾ ഇങ്ങനെ: കാറിൽ ഒ​രേ കു​ടും​ബ​മാ​ണെ​ങ്കി​ൽ ആ​രും മാ​സ്​​ക്​ ധ​രി​ക്കേ​ണ്ട​തി​ല്ല, ഒ​റ്റ​ക്കു​ള്ള യാ​ത്ര​യി​ലും മാ​സ്​​ക്​ വേ​ണ്ട. പൊ​തു​സ്​​ഥ​ല​ത്ത്​ വാക്സിൻ എടുത്ത പത്ത് പേർക്കും അ​ട​ച്ചി​ട്ട സ്​​ഥ​ല​ങ്ങ​ൾ, വീ​ടു​ക​ൾ, മ​ജ്​​ലി​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ ആ​ണെ​ങ്കി​ൽ പ​ര​മാ​വ​ധി അ​ഞ്ചു​പേ​ർ​ക്കും ഒ​ത്തു​കൂ​ടാം. എന്നാൽ, പൊതുസ്ഥലങ്ങളിൽ വാ​ക്​​സി​ൻ എ​ടു​ക്കാ​ത്ത​വ​ർ ആ​ണെ​ങ്കി​ൽ അ​ഞ്ചു​പേ​ർ​ക്ക്​ വ​രെ​യാ​ണ്​ ഒ​ത്തു​കൂ​ടാ​ൻ അ​നു​മ​തി. സ​ർ​ക്കാ​ർ –സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ അ​മ്പ​തു​ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ​ മാ​ത്ര​മേ ഓ​ഫി​സു​ക​ളി​ൽ നേ​രി​​ട്ടെ​ത്തി ജോ​ലി ചെ​യ്യാ​വൂ.

പാ​ർ​ക്കു​ക​ൾ, ബീ​ച്ചു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ഞ്ച്​ ആ​ളു​ക​ളു​ള്ള ചെ​റി​യ ഗ്രൂ​പ്പു​ക​ൾ​ക്കും ഒ​രേ കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള​വ​ർ​ക്കും പ്ര​വേ​ശ​നം ഉ​ണ്ടാ​കും. 30 ശ​ത​മാ​നം ശേ​ഷി​യി​ലാ​ണ്​ ഇ​വ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്. സൂ​ഖു​ക​ൾ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കാം. ആ​ഴ്​​ച​യി​ൽ ഏ​ഴു​ ദി​വ​സ​വും 30 ശ​ത​മാ​നം ശേ​ഷി​യി​ൽ ആ​യി​രി​ക്ക​ണം ഇ​ത്. 12 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ പ്ര​വേ​ശ​നം ഇ​ല്ല. സ്​​കൂ​ളു​ക​ളി​ൽ ഓ​ൺ​ലൈ​ൻ, നേ​രി​ട്ടു​ള്ള പ​ഠ​നം എ​ന്നി​വ സ​മ​ന്വ​യി​പ്പി​ച്ചു​ള്ള ​ബ്ലെ​ൻ​ഡ​ഡ്​ പ​ഠ​ന​സ​​മ്പ്ര​ദാ​യം 30 ശ​ത​മാ​നം ശേ​ഷി​യി​ൽ തു​ട​ങ്ങാം. 30 ശ​ത​മാ​നം ശേ​ഷി​യി​ൽ ഡ്രൈ​വി​ങ്​ സ്​​കൂ​ളു​ക​ൾ​ക്ക്​ പ്ര​വ​ർ​ത്തി​ക്കാം.

എ​ല്ലാ ജീ​വ​ന​ക്കാ​രും വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ ആ​ക​ണം. ഹോ​ൾ​സെ​യി​ൽ മാ​ർ​ക്ക​റ്റു​ക​ൾ 30 ശ​ത​മാ​നം ശേ​ഷി​യി​ൽ പ്ര​വ​ർ​ത്തി​ക്കാം. 12 വ​യ​സ്സി​നു​ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ പ്ര​വേ​ശ​നം ഇ​ല്ല. ഒ​രേ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്ക്​ മാ​ത്രം വാ​ട​ക​ബോ​ട്ടു​ക​ൾ, വി​നോ​ദ​സ​ഞ്ചാ​ര യാ​ന​ങ്ങ​ൾ, ഉ​ല്ലാ​സ​നൗ​ക​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കാം. മ​റ്റു​ള്ള​വ​ർ​ക്ക്​ ഈ ​സേ​വ​നം ന​ൽ​കു​ന്ന​തി​ലു​ള്ള നി​രോ​ധം തു​ട​രും. വ്യ​ക്​​തി​ഗ​ത ബോ​ട്ടു​ക​ൾ പ​ര​മാ​വ​ധി 10 പേ​ർ​ക്ക്​ ഉ​പ​യോ​ഗി​ക്കാം. വാ​ക്​​സി​ൻ എ​ടു​ക്കാ​ത്ത നാ​ലു​പേ​രെ മാ​ത്ര​മേ പ്ര​വേ​ശി​പ്പി​ക്കാ​ൻ പാ​ടു​ള്ളൂ. ബോ​ട്ടി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രും നി​ർ​ബ​ന്ധ​മാ​യും വാ​ക്​​സി​ൻ എ​ടു​ത്ത​വ​രാ​ക​ണം.

എ​ന്നാ​ൽ, വാ​ണി​ജ്യ​വ്യ​വ​സാ​യ​മ​ന്ത്രാ​ല​യ​ത്തി​ന്റെ നി​രീ​ക്ഷ​ണ​ത്തി​നു​ ശേ​ഷം സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ നേ​ടാ​നാ​കും. ആ​കെ ജീ​വ​ന​ക്കാ​രി​ൽ പ​കു​തി​പേ​ർ​ക്കും ജോ​ലി​ക്കെ​ത്താം. വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച 15 പേ​രെ വെച്ച് ബിസിനസ് യോഗങ്ങൾ ചേരാം.

അ​തേ​സ​മ​യം, എ​ന്തു​കാ​ര്യ​ത്തി​ന്​ പു​റ​ത്തി​റ​ങ്ങി​യാ​ലും എ​ല്ലാ​വ​രും മാ​സ്​​ക്​ ധ​രി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ണ്. മൊ​ബൈ​ലി​ൽ ഇ​ഹ്​​തി​റാ​സ്​ ആ​പ്​ വേ​ണം​ എ​ന്നീ ഉ​ത്ത​ര​വു​ക​ളി​ൽ മാ​റ്റ​മി​ല്ല. ക​ല്യാ​ണ ച​ട​ങ്ങു​ക​ൾ ന​ട​ത്താ​ൻ അ​നു​മ​തി​യി​ല്ല. ഇ​തി​നു​ള്ള നി​രോ​ധ​നം തു​ട​രും.

Most Popular

error: