Saturday, 5 October - 2024

ഗാസയിൽ അഭയാർത്ഥി കാംപിന് നേരെ ഇസ്രാഈൽ ആക്രമണം, 8 കുട്ടികൾ ഉൾപ്പെടെ പത്തു മരണം

ഗാസ സിറ്റി: ഗാസ മുനമ്പിൽ തുടർച്ചയായ ആറാം ദിവസത്തിലും ഇസ്രയേൽ കടുത്ത ബോംബാക്രമണം തുടരുന്നു. ഇന്ന് ഇവിടെ അഭയാർത്ഥി കാംപിലും ഇസ്രാഈൽ വ്യോമക്രമണം നടത്തി. ആക്രമണത്തിൽ കുറഞ്ഞത് 10 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇവരിൽ എട്ട് പേർ കുട്ടികളാണ്. രണ്ട് പേർ സ്ത്രീകളുമാണ്. അൽ ജസീറ ഉൾപ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകൾ നിലനിൽക്കുന്ന ബഹുനില കെട്ടിടം തകർത്തു തരിപ്പണമാക്കുകയും ചെയ്തു.

ഇത് വരെ ഗാസ മുനമ്പിൽ 39 കുട്ടികളടക്കം 140 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 950 പേർക്ക് പരിക്കേറ്റു. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്റാഈൽ ആക്രമണത്തിൽ 13 ഫലസ്തീനികളും കൊല്ലപ്പെട്ടിട്ടുണ്ട്.

Most Popular

error: