ഇസ്റാഈൽ വ്യോമാക്രമണം രൂക്ഷം: ലബനനിൽ 31 പേർ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: ഇസ്രയേൽ വ്യോമാക്രമണം രൂക്ഷമായ സാഹചര്യത്തിൽ ലബനനിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. ബെയ്‌റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിലും തെക്കൻ ലബനനിലും നടന്ന ആക്രമണങ്ങളിൽ 31 പേർ കൊല്ലപ്പെട്ടതായും 149 പേർക്ക് പരുക്കേറ്റതായും ലബനൻ ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ബെയ്‌റൂട്ടിലെ ജനവാസ മേഖലകളെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ തലസ്ഥാനത്ത് വലിയ നാശനഷ്ടങ്ങളാണ് വരുത്തിവച്ചത്. ഒട്ടേറെ കെട്ടിടങ്ങൾ തകരുകയും തീപിടിത്തങ്ങൾ ഉണ്ടാവുകയും ചെയ്തു. ഇറാനിൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നടപടികൾക്ക് മറുപടിയായി ഹിസ്ബുല്ല ഇസ്രയേലിന് നേരെ റോക്കറ്റുകൾ തൊടുത്തതിന് പിന്നാലെയാണ് ഇസ്രയേൽ ലബനനിലും ആക്രമണം ശക്തമാക്കിയത്. യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളും കടുത്ത ജാഗ്രതയിലാണ്.