ഗാസ സിറ്റി: കടുത്ത വ്യോമാക്രമണം തുടരുന്ന ഇസ്രാഈൽ ഗാസയിലെ അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകൾ നിലകൊള്ളുന്ന മീഡിയ കെട്ടിടം മിസൈൽ ഉപയോഗിച്ച് തകർത്തു. ആഗോള മാധ്യമ രംഗത്തെ പ്രമുഖരായ അൽ ജസീറ നെറ്റ്‌വർക്ക്, അസോസിയേറ്റഡ് വാർത്താ ഏജൻസി (AP) ഉൾപ്പെടെയുള്ളവയുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് ഇസ്രാഈൽ നിലംപരിശാക്കിയത്.
ഒരു മണിക്കൂറിനകം ആളുകൾ ഒഴിഞ്ഞു പോകണമെന്നുള്ള മുന്നറിയിപ്പ് നൽകിയ ശേഷമാണ് കെട്ടിടം മിസൈൽ ഉപയോഗിച്ച് തകർത്തത്. സെക്കന്റ്കൾക്കകം ബഹുനില കെട്ടിടം പൂർണ്ണമായും കത്തിയമർന്നതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ഗാസയിൽ നിന്നുള്ള വാർത്താ വിതരണം നിലക്കാതിരിക്കാൻ ഒരു ബദൽ മാർഗ്ഗം ഉടൻ സജ്ജമാകുമെന്ന് അൽ ജസീറ അറിയിച്ചു.
വീഡിയോ